ചാ​ല​ക്കു​ടി (തൃ​ശൂ​ർ): സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി എ​യ​ർ ആം​ബു​ല​ൻ​സ് വ​ഴി ഹൃ​ദ​യ​മെ​ത്തി​ച്ച് വി​ജ​യ​ക​ര​മാ​യി ഹൃ​ദ​യ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ ചാ​ല​ക്കു​ടി പ​രി​യാ​രം സ്വ​ദേ​ശി മാ​ത്യു അ​ച്ചാ​ട​ൻ (58) നി​ര്യാ​ത​നാ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു ദി​വ​സ​മാ​യി ഹൃ​ദ​യ​ത്തി​ന് ചെ​റി​യ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പു​ല​ർ​ച്ച 1.30ന് ​ബു​ദ്ധി​മു​ട്ട് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മാ​ർ​ഗ​മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ച്ചി​യി​ലെ ലി​സി ആ​ശു​പ​ത്രി​യി​ൽ ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 2015 ജൂ​ലൈ 24നാ​ണ് ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്.

മാ​ത്യു അ​ച്ചാ​ട​ൻ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഹൃ​ദ​യ​പേ​ശി​ക​ൾ ദു​ർ​ബ​ല​മാ​വു​ക​യും ര​ക്തം പ​മ്പ് ചെ​യ്യാ​നു​ള്ള ശേ​ഷി കു​റ​യു​ക​യും ചെ​യ്യു​ന്ന ‘ഡൈ​ലേ​റ്റ​ഡ് കാ​ർ​ഡി​യോ​മ​യോ​പ്പ​തി’ ബാ​ധി​ച്ച മാ​ത്യു​വി​ന് ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി.

നാ​ട്ടു​കാ​ർ സാ​മ്പ​ത്തി​ക​മാ​യും മാ​ന​സി​ക​മാ​യും പി​ന്തു​ണ ന​ൽ​കി. അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ യു​വ അ​ഭി​ഭാ​ഷ​ക​ൻ എ​സ്. നീ​ല​ക​ണ്ഠ​ശ​ർ​മ കു​ളി​മു​റി​യി​ൽ ത​ല​യി​ടി​ച്ച് വീ​ണ് മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. ബ​ന്ധു​ക്ക​ൾ അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ​പ്പോ​ൾ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഹൃ​ദ​യം തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് എ​ത്തി​ക്കു​ക വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഹൃ​ദ​യം എ​യ​ർ ആം​ബു​ല​ൻ​സ് ആ​യ ഡോ​ണി​യ​ൽ എ​ന്ന ചെ​റു​വി​മാ​ന​ത്തി​ൽ ലി​സി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ എ​യ​ർ ആം​ബ​ല​ൻ​സി​ന്റെ ചെ​ല​വാ​യ ആ​റു ല​ക്ഷം രൂ​പ ന​ൽ​കി.

ചി​കി​ത്സ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ഇ​റാം ഗ്രൂ​പ് മു​ന്നോ​ട്ട് വ​ന്നു. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം 10 വ​ർ​ഷം കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ അ​ദ്ദേ​ഹം ജീ​വി​ച്ചു. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: അ​മ​ൽ (കാ​ന​ഡ), അ​ന്ന (ജ​ർ​മ​നി). സം​സ്കാ​രം മ​ക​ൾ ജ​ർ​മ​നി​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​തി​ന് ശേ​ഷം.

Tags:    
News Summary - Mathew Achadan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.