മൂഫിയയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

ആലുവ: നിയമ വിദ്യാർഥിനിയായ മൂഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് റൂറൽ ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ഭർത്താവിനും ഭർത്താവിന്‍റെ മാതാപിതാക്കൾക്കും ആലുവ സി.ഐ സി.എൽ സുധീറിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുള്ള കുറിപ്പെഴുതി വെച്ചാണ്​ നിയമ വിദ്യാർഥിയായ മൂഫിയ പർവീൺ ജീവനൊടുക്കിയത്​. സ്​ത്രീധനമാവശ്യപ്പെട്ട്​ ഭർത്താവും കുടുംബവും പീഡിപ്പിച്ചതിനെ തുടർന്നാണ്​ മൂഫിയ പൊലീസിനെ സമീപിച്ചത്​. എന്നാൽ, ആലുവ സി.ഐ മൂഫിയയെയും പിതാവിനെയും സ്​റ്റേഷനിലേക്ക്​ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു.

Tags:    
News Summary - crime branch will investigate mufia death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.