തിരുവനന്തപുരം: വനിതാ ഉദ്യോഗസ്ഥക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം താൽകാലികമായി അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ആസ്ഥാനം പ്രവർത്തിക്കില്ല.
കഴിഞ്ഞ 14 ന് കോവിഡ് ടെസ്റ്റ് നടത്തിയ വനിതാ ഉദ്യോസ്ഥക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇവർ 15 മുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 8 മുതൽ ആസ്ഥാനം അടക്കാനാണ് ഇപ്പോൾ തീരുമാനം. ആസ്ഥാനം അണുവിമുക്തമാക്കിയ ശേഷം തുറന്ന് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥയുമായി സമ്പർക്കമുണ്ടായവരോട് ക്വാറൻറീനിൽ പോകാൻ നിർദേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.