വ്യ​ക്​​തി വി​മ​ർ​ശ​ന​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും ഒ​ഴി​വാ​ക്കി, പ്ര​ധാ​ന തി​രു​ത്ത​ലു​ക​ളോ​ടെ സി.​പി.​എം അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​

തി​​രു​​വ​​ന​​ന്ത​​പു​​രം: വ്യ​​ക്​​​തി​​ഗ​​ത വി​​മ​​ർ​​ശ​​ന​​ങ്ങ​​ളും വി​​വാ​​ദ​​ങ്ങ​​ളും പ​​ര​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്കി​​യും സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ ആ​​വ​​ശ്യ​​മ​​നു​​സ​​രി​​ച്ച് ചി​​ല പ്ര​​ധാ​​ന തി​​രു​​ത്ത​​ലു​​ക​​ൾ വ​​രു​​ത്തി​​യും സി.​​പി.​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ അ​​വ​​​ലോ​​ക​​ന റി​​പ്പോ​​ർ​​ട്ട്.

മൂ​​ന്ന് പ്ര​​ധാ​​ന തി​​രു​​ത്ത​​ലു​​ക​​ളാ​​ണ് സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ ശാ​​ഠ്യം കാ​​ര​​ണം റി​​പ്പോ​​ർ​​ട്ടി​​ൽ വ​​രു​​ത്തി​​യ​​ത്. ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള കേ​​സി​​ൽ പ്ര​​തി​​യാ​​യ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ്​ മു​​ൻ പ്ര​​സി​​ഡ​​ന്‍റ്​ എ. ​​പ​​ത്മ​​കു​​മാ​​റി​​നെ​​തി​​രാ​​യ ന​​ട​​പ​​ടി, ത​​ളി​​പ്പ​​റ​​മ്പി​​ൽ പി.​​കെ ശ്യാ​​മ​​ള​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി​​ത്വ​​ത്തി​​ൽ വീ​​ഴ്ച ഏ​​റ്റു​​പ​​റ​​ഞ്ഞു, വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​നെ​​തി​​രെ പ്ര​​സ്താ​​വ​​ന ന​​ട​​ത്തേ​​ണ്ട​​താ​​യി​​രു​​ന്നു എ​​ന്ന് സ​​മ്മ​​തി​​ച്ചു തു​​ട​​ങ്ങി​​യ മൂ​​ന്ന്​ പ്ര​​ധാ​​ന തി​​രു​​ത്ത​​ലു​​ക​​ളാ​​ണ്​ റി​​പ്പോ​​ർ​​ട്ടി​​ൽ വ​​രു​​ത്തി​​യ​​ത്. ഈ ​​റി​​പ്പോ​​ർ​​ട്ടാ​​കും ജി​​ല്ല ക​​മ്മി​​റ്റി​​ക​​ളി​​ലു​​ൾ​​പ്പെ​​ടെ അ​​വ​​ത​​രി​​പ്പി​​ക്കു​​ക.

അ​​തേ​​സ​​മ​​യം, വീ​​ഴ്ച​​ക​​ൾ ഏ​​റ്റു​​പ​​റ​​യു​​മ്പോ​​ഴും വ്യ​​ക്തി​​ഗ​​ത വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ അ​​വ​​ലോ​​ക​​ന റി​​പ്പോ​​ർ​​ട്ടി​​ലി​​ല്ലെ​​ന്ന​​താ​​ണ്​ സ​​ത്യം. വീ​​ഴ്ച​​ക​​ൾ സി.​​പി.​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി ഗോ​​വി​​ന്ദ​​ൻ വാ​​ക്കാ​​ൽ ഏ​​റ്റു​​പ​​റ​​യു​​ക​​യാ​​ണ് ചെ​​യ്ത​​ത്. ശൈ​​ലീ വി​​മ​​ർ​​ശ​​നം ഉ​​ൾ​​ക്കൊ​​ള്ളു​​ന്നെ​​ന്നും സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യം പി​​ഴ​​ച്ച​​പ്പോ​​ൾ ഇ​​ട​​പെ​​ടാ​​നാ​​യി​​ല്ലെ​​ന്നും സെ​​ക്ര​​ട്ട​​റി യോ​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു. ജി​​ല്ല ക​​മ്മി​​റ്റി​​ക്ക് സം​​ഭ​​വി​​ച്ച വ​​ലി​​യ വീ​​ഴ്ച സം​​സ്ഥാ​​ന നേ​​തൃ​​ത്വം തി​​രു​​ത്തി​​യി​​ല്ലെ​​ന്നും വ്യ​​ക്ത​​മാ​​ക്കി. തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ തോ​​ൽ​​വി​​യി​​ൽ ‘നി​​ർ​​ഭ​​യ​​മാ​​യ’ അ​​ഭി​​പ്രാ​​യ പ്ര​​ക​​ട​​ന​​ത്തി​​ന് അ​​വ​​സ​​രം ന​​ൽ​​കി​​യെ​​ന്ന്​ സി.​​പി.​​എം നേ​​തൃ​​ത്വം അ​​വ​​കാ​​ശ​​പ്പെ​​ടു​​മ്പോ​​ഴും ജി​​ല്ല ക​​മ്മി​​റ്റി​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന പ്ര​​ധാ​​ന വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്ക്​ പോ​​ലും റി​​പ്പോ​​ർ​​ട്ടി‍ൽ ഇ​​ട​​മി​​ല്ല.

ത​​ളി​​പ്പ​​റ​​മ്പി​​ൽ പി.​​കെ ശ്യാ​​മ​​ള​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​തി​​ൽ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി ഗോ​​വി​​ന്ദ​​ന്‍റെ പേ​​രെ​​ടു​​ത്ത്​ പ​​റ​​ഞ്ഞു​​ള്ള വി​​മ​​ർ​​ശ​​നം ജി​​ല്ല ക​​മ്മി​​റ്റി​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും അ​​വ​​ലോ​​ക​​ന റി​​പ്പോ​​ർ​​ട്ടി​​ൽ ഇ​​ത്​ ക​​ണ്ണൂ​​ർ ജി​​ല്ല ക​​മ്മി​​റ്റി​​യു​​ടെ തെ​​റ്റാ​​യാ​​ണ്​ ചി​​ത്രീ​​ക​​രി​​ച്ച​​ത്.

പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ​​യും എം.​​വി ഗോ​​വി​​ന്ദ​​ന്‍റെ​​യും ശ​​രീ​​ര​​ഭാ​​ഷ​​യും ശൈ​​ലി​​യും സം​​ബ​​ന്​​​ധി​​ച്ച്​ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ നി​​ന്നും വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ന്നെ​​ങ്കി​​ലും നേ​​താ​​ക്ക​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള വി​​മ​​ർ​​ശ​​ന​​ങ്ങ​​ളൊ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ന്‍റെ ഭാ​​ഗ​​മാ​​ക്കി​​യി​​ട്ടി​​ല്ല. വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​നെ പി​​ന്തു​​ണ​​ച്ച​​തും ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള കേ​​സി​​ൽ പ​​ത്മ​​കു​​മാ​​റി​​നെ​​തി​​രെ ന​​ട​​പ​​ടി വൈ​​കി​​യ​​തും ആ​​ഗോ​​ള അ​​യ്യ​​പ്പ​​സം​​ഗ​​മ​​ത്തി​​ന്‍റെ ന​​ട​​ത്തി​​പ്പും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഏ​​താ​​നും പി​​ഴ​​വു​​ക​​ൾ മാ​​ത്ര​​മാ​​ണ്​ താ​​ഴെ​​യു​​ണ്ടാ​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ സം​​സ്ഥാ​​ന നേ​​തൃ​​ത്വം അം​​ഗീ​​ക​​രി​​ച്ച​​തെ​​ന്ന്​ വ്യ​​ക്​​​തം.

പി​​ണ​​റാ​​യി വി​​ജ​​യ​​നെ പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​ക്കി​​യ​​തി​​നെ​​തി​​രെ ഉ​​യ​​ർ​​ന്ന വി​​മ​​ർ​​ശ​​ന​​ത്തി​​ന് ‘സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഏ​​ക​​ക​​ണ്ഠ​​മാ​​യെ​​ടു​​ത്ത തീ​​രു​​മാ​​നം’ എ​​ന്നാ​​ണ്​ റി​​പ്പോ​​ർ​​ട്ടി​​ലു​​ള്ള​​ത്. കെ.​​കെ ശൈ​​ല​​ജ​​യെ ഉ​​റ​​പ്പി​​ല്ലാ​​ത്ത മ​​ണ്ഡ​​ല​​ത്തി​​ൽ നി​​ർ​​ത്തി തോ​​ൽ​​പി​​ച്ചു​​വെ​​ന്ന വി​​മ​​ർ​​ശ​​നം ജി​​ല്ല ക​​മ്മി​​റ്റി​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ​​യു​​ണ്ടാ​​യെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ത്തി​​ലെ വ്യ​​ക്ത​​മാ​​യ വി​​ശ​​ദീ​​ക​​ര​​ണ​​വും റി​​പ്പോ​​ർ​​ട്ടി​​ലി​​ല്ല.

ത​​ളി​​പ്പ​​റ​​മ്പി​​ലും പ​​യ്യ​​ന്നൂ​​രി​​ലും മാ​​ത്ര​​മ​​ല്ല, പ​​ല മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യ​​ത്തി​​ൽ പാ​​ളി​​ച്ച​​യു​​ണ്ടാ​​യെ​​ന്ന വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നി​​രു​​ന്നു. സ്ഥി​​ര​​മാ​​യി മ​​ത്സ​​രി​​ച്ച്​ തോ​​ൽ​​ക്കു​​ന്ന​​വ​​രെ വീ​​ണ്ടും പ​​രീ​​ക്ഷി​​ക്കു​​ന്നെ​​ന്നും സി​​റ്റി​​ങ് എം.​​എ​​ൽ.​​എ​​മാ​​രെ കൂ​​ട്ട​​ത്തോ​​ടെ മ​​ത്സ​​ര​​ത്തി​​നി​​റ​​ക്കി​​യ​​ത്​ തെ​​റ്റാ​​യി​​പ്പോ​​യെ​​ന്നും പാ​​ർ​​ട്ടി ഘ​​ട​​ക​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ എം.​​എ​​ൽ.​​എ​​മാ​​രു​​ടെ സ്വീ​​കാ​​ര്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്തു​​ള്ള തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു ഇ​​തെ​​ന്നാ​​ണ്​ റി​​പ്പോ​​ർ​​ട്ടി​​ലു​​ള്ള​​ത്. ഭ​​ര​​ണ​​വി​​രു​​ദ്ധ വി​​കാ​​ര​​മു​​ണ്ടാ​​യെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലാ​​ണ്​ ചി​​ല ജി​​ല്ല ക​​മ്മി​​റ്റി യോ​​ഗ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ​​ത്. എ​​ന്നാ​​ൽ ഭ​​ര​​ണ​​വി​​രു​​ദ്ധ വി​​കാ​​ര​​മേ​​യി​​ല്ലെ​​ന്ന ക​​ണ്ടെ​​ത്ത​​ലാ​​ണ്​ അ​​വ​​ലോ​​ക​​ന റി​​പ്പോ​​ർ​​ട്ടി​​ൽ.

News Summary - CPM State Secretariat Amends Election Review Report After State Committee Pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.