മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. അരീക്കോട് ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി അഫിയ, മൂന്നാം ക്ലാസ്സ്‌ വിദ്യാർഥി അഫ്നാൻ എന്നിവരാണ് മരിച്ചത്.

വൈകീട്ട് സ്കൂളിൽനിന്ന് വന്നശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാനായി പോയതായിരുന്നു അവർ. പ്രതീക്ഷിച്ച സമയമായിട്ടും കുട്ടികൾ മടങ്ങിയെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    
News Summary - Two children drown in a pond in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.