കെ.എസ്.യു നേതാക്കൾക്കെതിരായ വധശ്രമവകുപ്പ് ഒഴിവാക്കി

ക​ണ്ണൂ​ർ: മ​ന്ത്രി​യാ​യി​രി​ക്കെ വീ​ണാ ജോ​ർ​ജി​നെ ക​ണ്ണൂ​രി​ൽ ക​രി​ങ്കൊ​ടി കാ​ട്ടി​യ കേ​സി​ൽ കെ.​എ​സ്.​യു നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ വ​ധ​ശ്ര​മം വ​കു​പ്പ് ഒ​ഴി​വാ​ക്കി​യ​താ​യി പൊ​ലീ​സ് ഹൈ​കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

വ്യാ​ജ പ​രാ​തി​യി​ൽ അ​ന്യാ​യ​മാ​യി ത​ങ്ങ​ളെ വ​ധ​ശ്ര​മ​കു​റ്റം ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു​വെ​ന്നും മ​റ്റും ചൂ​ണ്ടി​ക്കാ​ട്ടി​യും വി​ഷ​യ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും കെ.​എ​സ്.​യു ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് എം.​സി. അ​തു​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ. ആ​ബി​ദ് അ​ലി മു​ഖേ​നെ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് കേ​സി​ൽ വ​ധ​ശ്ര​മ വ​കു​പ്പ് ഒ​ഴി​വാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​താ​യി പൊ​ലീ​സി​നു​വേ​ണ്ടി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്. കേ​സി​ൽ വി​ശ​ദ റി​പ്പോ​ർ​ട്ട്‌ ഈ ​മാ​സം 29ന് ​ഫ​യ​ൽ ചെ​യ്യാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Police Drop Attempt to Murder Charge Against KSU Leaders in Veena George Black Flag Protest Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.