കെ-റെയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി പാപ്പിനിശ്ശേരി മുതൽ തൃക്കരിപ്പൂർ വരെ നടത്തുന്ന സിൽവർ ലൈൻ പ്രതിരോധ പദയാത്ര മുംബൈ ബുള്ളറ്റ് ട്രെയിൻ പ്രതിരോധ സമരനേതാവായ ശശികാന്ത് സോനാവ്നെ ഉദ്ഘാടനം ചെയ്യുന്നു

ഇടതുപക്ഷം സ്വകാര്യവത്കരണത്തിന്‍റെ പാതയിൽ -ശശികാന്ത് സോനാവ്നെ

പാപ്പിനിശ്ശേരി (കണ്ണൂർ): കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വകാര്യവത്കരണത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിലാണ് ഭരിക്കുന്നതെന്ന് മുംബൈ ബുള്ളറ്റ് ട്രെയിൻ പ്രതിരോധസമര നേതാവായ ശശികാന്ത് സോനാവ്നെ. കെ-റെയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി പാപ്പിനിശ്ശേരി മുതൽ തൃക്കരിപ്പൂർ വരെ നടത്തുന്ന സിൽവർ ലൈൻ പ്രതിരോധ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സർക്കാർ സ്വകാര്യവത്കരണത്തിനായി ഇറങ്ങിപ്പുറപ്പെടുന്നതിന്റെ പൊരുൾ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, സ്വകാര്യവത്കരണത്തിനെതിരെ നിലകൊള്ളുന്ന ഇടതുപക്ഷ നയംമാറ്റം ജനങ്ങൾ ഭീതിയോടെയാണ് കാണുന്നത്. മുംബൈ അഹ്മദാബാദ് - ബുള്ളറ്റ് റെയിലിനെതിരെ സി.പി.എം അടക്കമുള്ള സമരസമിതിയാണ് മഹാരാഷ്ട്രയിൽ പ്രതിഷേധസമരം നടത്തിവരുന്നത്. ഇതെന്തൊരു വിരോധാഭാസമാണെന്ന് ശശികാന്ത് കുറ്റപ്പെടുത്തി.

പാപ്പിനിശ്ശേരി കാട്ടിലപള്ളിക്ക് മുൻവശം നടന്ന വേദിയിൽ സതീഷ് കുമാർ കുഞ്ഞിമംഗലം അവതരിപ്പിച്ച 'ദ ട്രെയിൻ' എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു.

ചടങ്ങിൽ ലീഗ് നേതാവും പഞ്ചായത്ത് മെംബറുമായ ഒ.കെ. മൊയ്തീൻ സ്വാഗതം പറഞ്ഞു. ഡോ. വി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എസ്. സുബ്രഹ്മണ്യം പദയാത്ര വിശദീകരണം നടത്തി. മുൻ ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനി, ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ കരീം ചേലേരി, സി. അജീർ, ടി.പി. പത്മനാഭൻ, വി.എസ്. അനിൽകുമാർ, വി.കെ. രവീന്ദ്രൻ, ഷമീമ, അഡ്വ. പി. വിവേക്, പി.പി. അബൂബക്കർ, ഡോ. സ്മിത പി. കുമാർ, കെ.പി. ചന്ദ്രാംഗദൻ എന്നിവർ സംസാരിച്ചു. പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.സി. ദിനേശൻ നന്ദിയും രേഖപ്പെടുത്തി.


Tags:    
News Summary - CPM on the path of privatization - Shashikant Sonawane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.