കോഴിക്കോട്: കേന്ദ്ര സർക്കാർ ഫാഷിസ്റ്റ് സർക്കാറായി എന്ന് ഒരുഘട്ടത്തിലും സി.പി.എം പറഞ്ഞിട്ടില്ലെന്ന് എ. വിജയരാഘവൻ. ഫാഷിസത്തെ സംബന്ധിച്ച് വ്യക്തതയുള്ള നിലപാടാണ് മോദി സർക്കാറിനെക്കുറിച്ചുള്ളതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മോദി സർക്കാറിന് നിയോ ഫാഷിസ്റ്റ് സ്വഭാവമുണ്ട്. നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് അല്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയല്ല, ഇന്നത്തെ നവ വലതുപക്ഷ ഭരണകൂടങ്ങളുടെ രൂപപ്പെടലുകളിലൂടെ വന്നിടുള്ള ആഗോളവത്കരണത്തിന്‍റെ ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയിലുള്ളത് -എ. വിജയരാഘവൻ പറഞ്ഞു.
പാർട്ടി കോൺഗ്രസിനായി തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് മോദി സർക്കാരിനെ ഫാഷിസ്റ്റെന്ന് പറയാനാവില്ലെന്നും ഇന്ത്യൻ ഭരണകൂടത്തെ നവഫാഷിസ്റ്റായി ചിത്രീകരിക്കാനാവില്ലെന്നും സി.പി.എം നിലപാടെടുത്തത്. എന്നാൽ, സി.പി.ഐ ഇതിനോട് യോജിക്കുന്നില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാഷിസ്റ്റ് അല്ലെന്ന നിലപാട് സി.പി.എമ്മിന് തിരുത്തേണ്ടിവരുമെന്നാണ് സി.പി.ഐയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.