ശബരിമല യുവതീ പ്രവേശനം അനുഭാവികൾക്ക് ആഘാതമായെന്ന് സി.പി.എം റിപ്പോർട്ട്

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനം പാർട്ടി അനുഭാവികൾക്ക് ആഘാതമായെന്ന് സി.പി.എം അവലോകന റിപ്പോർട്ട്. ജനങ്ങളുടെ മ നസ് മനസില്ലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. തോൽവിയുടെ ഉത്തരവാദിത്തം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റി യും ഏറ്റെടുക്കണമെന്നും പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണ‌്. സംസഥാന സർക്കാരിന്‍റെ പ്രകടനത്തെക്കുറിച്ച‌് ജനങ്ങൾക്കിടയിൽ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത‌് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുന്നതിൽ എന്തുകൊണ്ട‌് പരാജയപ്പെട്ടു എന്നത‌് പരിശോധിക്കണം. വനിതാ മതിലിന‌ു ശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത‌് യു.ഡി‌.എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചു.

തങ്ങളുടെ വോട്ടിൽ ഒരു ഭാഗം യു.ഡി.എഫിനു കൈമാറിയ ശേഷവും 15.56 ശതമാനം വോട്ടുകൾ നേടുന്നതിൽ ബി.ജെ.പി വിജയിച്ചു. ഇത് അതിയായ ഉൽകണ‌്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച തടയുന്നതിനുള്ള ക്ഷമാപൂർവവും ഏകോപിതവുമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാ പ്രവർത്തനം ആവശ്യമാണ്.

ചില പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പാർട്ടിയുടെ വോട്ടിങ് ശേഷിയിൽ ചോർച്ച ഉണ്ടായിട്ടുണ്ട്. പാർട്ടിയുടെ അശ്രാന്തപരിശ്രമവും സർക്കാറിന്‍റെ നല്ല പ്രവർത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തു കൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - CPM Election Review Report -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.