തിരുവനന്തപുരം: പാർട്ടി അനുമതിയില്ലാതെ സഹകരണസംഘം രൂപവത്കരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തിൽ സംസ്ഥാന കൗൺസിലംഗവും ചാത്തന്നൂർ എം.എൽ.എയുമായ ജി.എസ്. ജയലാലിന് എതിരെ നടപടിയെടുക്കാൻ സി.പി.െഎ സംസ്ഥാന നിർവാഹകസമിതിയിൽ ധാരണയായി.
ജയലാലിനെ സംസ്ഥാന കൗൺസിൽ, ജില്ല കൗൺസിൽ അംഗത്വങ്ങളിൽനിന്ന് ഒഴിവാക്കാനാണ് ധാരണ. നിർവാഹകസമിതിയിലുണ്ടായ ധാരണ അടുത്തുചേരുന്ന സി.പി.െഎ സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും. സംസ്ഥാന കൗൺസിലാവും അന്തിമ തീരുമാനം എടുക്കുക.
താൻ അംഗമായ സംസ്ഥാന കൗൺസിൽ ജില്ല കൗൺസിലിനോട് അനുമതി ചോദിക്കാതെയും അറിയിക്കാതെയും സഹകരണസംഘം രൂപവത്കരിച്ച് കൊല്ലം മേവറം അഷ്ടമുടി ആശുപത്രി വാങ്ങിയതിനാണ് നടപടി. തെൻറ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന നേതൃത്വത്തിന് നൽകിയ വിശദീകരണത്തിൽ ജയലാൽ സമ്മതിച്ചു.
എന്ത് ശിക്ഷണനടപടിയും സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ മര്യാദ അനുസരിച്ച് ഒരംഗം താൻ അംഗമായ കമ്മിറ്റികളുടെ അനുമതിയോടെ മാത്രമേ ഇത്തരത്തിൽ സഹകരണസംഘം രൂപവത്കരിക്കുകയോ സംരംഭങ്ങളിൽ ഏർപ്പെടുകയോ ചെയ്യാവൂയെന്ന് നിർവാഹകസമിതി വിലയിരുത്തി.
രാഷ്ട്രീയശത്രുക്കളുടെ കൈയിൽ ആയുധമായതോടെ വിവാദത്തിൽ പാർട്ടി പ്രതിരോധത്തിലായി എന്നും നേതൃത്വം വിലയിരുത്തി. ആകെയുള്ള 11 അംഗ ഭരണസമിതിയിൽ ഒമ്പത് പേരും സി.പി.െഎക്കാരാണെങ്കിലും ഇവർ ആരും തങ്ങളുടെ കമ്മിറ്റികളെ വിവരം ധരിപ്പിച്ചിട്ടിെല്ലന്നും നേതൃത്വം കണ്ടെത്തി. മാത്രമല്ല ബാക്കിയുള്ള രണ്ടുപേരിൽ ഒരാൾ കോൺഗ്രസ് അനുഭാവിയായ സ്വർണക്കട വ്യവസായിയും മറ്റൊരാൾ ക്രഷർ ഉടമയും പി.ഡി.പി അനുഭാവിയുമാണ്.
ജയലാലിെൻറ നേതൃത്വത്തിലെ സഹകരണസംഘം ആശുപത്രി വാങ്ങിയത് സംബന്ധിച്ച രേഖകൾ നേതൃത്വത്തിന് സമർപ്പിച്ചിരുന്നു. ഇതിൽ അഴിമതി നടന്നില്ലെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ. 50 ഡോക്ടർമാർ ചേർന്ന് നടത്തിയിരുന്ന അഷ്ടമുടി ആശുപത്രി സാന്ത്വനം സഹകരണസംഘത്തിെൻറ പേരിലാണ് വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.