എം.ഡി.എം.എ കേസില്‍ അറസ്റ്റിലായ സി.പി.ഐ പ്രദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: എം.ഡി.എം.എ കൈവശം വെച്ചതിന് അറസ്റ്റിലായ സി.പി.ഐ പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി.പി.ഐ തിരുവനന്തപുരം പാളയം ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണചന്ദ്രനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഒൻപത് ഗ്രാം എം.ഡി.എം.എയുമായി കൃഷ്ണചന്ദ്രനെയും മറ്റൊരാളെയും ഞായറാഴ്ച പിടികൂടിയിരുന്നു.

എന്നാൽ പാർട്ടിയിൽ പ്രധാനപ്പെട്ട ചുമതലകള്‍ ഒന്നും കൃഷ്ണചന്ദ്രന് ഇല്ലെന്ന് സി.പി.ഐ വിശദീകരിച്ചു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയതെന്നാണ് വിശദീകരിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയത്.   

Tags:    
News Summary - CPM local leader arrested in MDMA case expelled from party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.