പാലക്കാട്: കണ്ണാടി ഗ്രാമപ്പഞ്ചായത്ത് അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനുമായ സി.പി.ഐയുടെ പ്രതിനിധി ഉദയന്‍ സുകുമാരന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉദയന്‍ എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി, സി.പി.ഐ പാലക്കാട് മണ്ഡലം ഖജാന്‍ജി, സെക്രട്ടേറിയറ്റംഗം, എ.ഐ.കെ.എസ് മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
കണ്ണാടി പഞ്ചായത്തിലെ പുതുക്കിയ ഡേറ്റബാങ്ക് ജനവിരുദ്ധമാണെന്നും സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ട് മാഫിയയെ സഹായിക്കാനാണെന്നുമാരോപിച്ചുള്ള ഉദയന്‍ സുകുമാരന്റെ ജനകീയ ഇടപെടല്‍ പഞ്ചായത്തിലെ ഇടതുപക്ഷ ഭരണസമിതിയുടെ അപ്രീതിക്ക് കാരണമായിരുന്നെന്നും ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെ കൂടെനിന്ന് പ്രവര്‍ത്തിക്കാന്‍ ഉദയന്‍സുകുമാരനും പ്രവര്‍ത്തകരും തീരുമാനിക്കുകയായിരുന്നെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍, ജില്ലാ പ്രസിഡന്റ് ടി. വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു.
എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് മുന്‍ മണ്ഡലം, മേഖലാ കമ്മിറ്റി ഭാരവാഹികളും പാര്‍ട്ടി ബ്രാഞ്ച് അംഗങ്ങളുമായ വിനീത്, അനില്‍കുമാര്‍, രഞ്ജിത്, പ്രമോദ്, അമല്‍, കൃഷ്ണപ്രിയ, രാഗേഷ്, രാഹുല്‍, കിഷോര്‍, വിഷ്ണു, അജിത് കുമാര്‍, അജിത് കൃഷ്ണന്‍, പ്രമോദ്, എന്നിവരും ആം ആദ്മി പാര്‍ട്ടിയില്‍ചേരാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ ഉദയന്‍സുകുമാരന്‍ കണ്ണാടി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡിലും കൃഷ്ണപ്രിയ 13-ാം വാര്‍ഡിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളായി മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.