ഗ്രൂപ്​ പോര്​; സി.പി.​െഎയിലെ ആദിവാസി നേതാവ്​ കോൺഗ്രസിൽ ചേർന്നു

പാലക്കാട്​: ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.ഐ പാലക്കാട്​ ജില്ല എക്സിക്യൂട്ടിവ് അംഗവുമായ ഈശ്വരി രേശൻ കോൺഗ്രസിൽ ചേർന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനം രാജിവച്ച ശേഷം പാലക്കാട്​ ഡി.സി.സി ഒാഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സി.പി.​െഎയുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്നെല്ലാം രാജി​െവച്ചതായി അവർ അറിയിച്ചു. ഏതാനും നാളുകളായി താൻ പാർട്ടിയിൽനിന്ന്​ മാനസിക പീഡനം അനുഭവിക്കുകയായിരുന്നെന്ന്​ അവർ പറഞ്ഞു. സി.പി.​െഎയിൽ ഗ്രൂപ്​അടിസ്ഥാനത്തിൽ സംഘടിത അടിച്ചമർത്തൽ നടക്കുകയാണ്​.

പാർട്ടി തനിക്കെതിരെ ഉന്നയിച്ച പരാതികൾക്ക് മുഴുവൻ മറുപടി നൽകിയതാണ്. സി.പി.ഐക്ക് വേണ്ടിയല്ല, സി.പി.എം സമ്മർദത്തിന്​ വഴങ്ങിയാണ് ജില്ല നേതൃത്വം ​​​​േബ്ലാക്ക്​ പ്രസിഡൻറ്​ സ്ഥാനത്തുനിന്ന്​ ത​െൻറ രാജി ആവശ്യപ്പെട്ടത്. നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട്ട്​ സീറ്റ് തനിക്ക് ലഭിക്കുമെന്നതിനാൽ അത്​ അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായും ഇൗശ്വരി പറഞ്ഞു. ആദിവാസി വനിതയായ തനിക്ക് ഒരു പരിഗണനയും തന്നില്ല. ബ്രാഞ്ച്​ സെക്രട്ടറിമാരടക്കം 200ാളം പ്രവർത്തകർ ​തന്നോടൊപ്പം സി.പി.​െഎയിൽനിന്ന്​ രാജിവെച്ചതായും അവർ അവകാശപ്പെട്ടു.

കെ.ഇ. ഇസ്​മയിൽ പക്ഷത്തുള്ള തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടക്കുന്നതായും എതിർ ഗ്രൂപ്പുകാർ വ്യാജ ആ​േരാപണങ്ങൾ ഉയർത്തുന്നതായും ആ​േരാപിച്ച്​ ഇൗശ്വരി നേര​േത്ത രംഗത്ത്​ വന്നിരുന്നു. അട്ടപ്പാടിയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കൂടിയായ ഈശ്വരി രേശനെ മാറ്റുന്നതിന് പിന്നിൽ കരാർ ലോബിയും ഉണ്ടെന്നാണ് വാദം. ആദിവാസികൾക്കിടയിൽ ഏറെ സ്വാധീനമുള്ള ഇവരുടെ രാജി ഇടതുപക്ഷത്തിന്​ തലവേദനയാകും​. യു.ഡി.എഫിന്​ മേൽക്കൈയുണ്ടായിരുന്ന അട്ടപ്പാടിയിലെ മൂന്ന് ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഈശ്വരി രേശ​െൻറ നേതൃത്വത്തിലാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT