സ്വപ്നയുടേയും സന്ദീപിന്‍റേയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: യു.എ.ഇ കോൺസുലേറ്റിന്‍റെ നയതന്ത്ര ചാനൽ വഴി 15 കിലോയിലേറെ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഞായറാഴ്ച ആലുവ ആശുപത്രിയിലാണ് ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചത്. സ്വപ്ന തൃശൂര്‍ മിഷന്‍ ക്വാർട്ടേഴ്‌സിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിലും സന്ദീപ് കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലുമാണ് ഇപ്പോഴുള്ളത്. 

അതേസമയം, ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന എൻ.ഐ.എയുടെ അപേക്ഷ ഇന്ന് 11 മണിയോടെ കോടതി പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എൻ.ഐ.എയുടെ ആവശ്യം. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എകോടതിയാണ് കേസ് പരിഗണിക്കുക. ഇരുവരുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയില്‍ വിട്ട് കൊടുക്കുന്നതിന് മറ്റ് തടസങ്ങളില്ല.

ഇപ്പോൾ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടുന്നതിനായി എന്‍.ഐ.എ കോടതിയെ സമീപിക്കും. എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്നയേയും സന്ദീപിനേയും ചോദ്യം ചെയ്യാനായി കസ്റ്റംസും കോടതിയെ സമീപിക്കും.

Latest Video:

Full View
Tags:    
News Summary - covid test result negative for Swapna and Sandeep-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.