ആലപ്പുഴ: ജില്ലയില്‍ ആയിരത്തിലധികം ആളുകള്‍ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്ത ില് കഴിയുകയാണെന്ന് അറിഞ്ഞതോടെ അവരെക്കുറിച്ചുള്ള ആവലാതിയായിരുന്നു അക്ഷരമുത്തശ്ശി കാർത്യായനിയമ്മയുടെ മനസ്സ് നിറയെ. ദിവസേനയുള്ള പത്രവായനയിലൂടെയാണ് ഇത്രയധികം ആളുകള്‍ നിരീക്ഷണത്തിലുണ്ടെന്ന് കാർത്യായനിയമ്മ അറിഞ്ഞത്. സംസ്ഥാന സര്‍ക്കാറിെൻറ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാംസ്ഥാനം നേടിയാണ് 96ാം വയസ്സില്‍ കാർത്യായനിയമ്മ നാലാംക്ലാസ് പാസായത്.
അക്ഷരം പഠിച്ച അന്ന് മുതല്‍ നിത്യേന മുടങ്ങാതെയുള്ള പത്രവായന പതിവാണ്. കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവര്‍ക്കായി തനിക്കെന്ത് ചെയ്യാനാകുമെന്ന ചിന്തയിലാണ് അവരെ ആശ്വസിപ്പിക്കുന്നതിന് കത്തെഴുതാന്‍ തീരുമാനിച്ചത്. ‘എെൻറ പ്രിയപ്പെട്ട മക്കളെ’ എന്ന് തുടങ്ങുന്ന കത്തിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന ത്യാഗത്തെ ഒരമ്മയുടെ സ്നേഹത്തോടെ നോക്കിക്കാണുകയാണ് കാർത്യായനിയമ്മ. ‘കൊറോണയെ നമുക്ക് എല്ലാവര്ക്കും ഒന്നിച്ച് നേരിടാം. ഐസൊലേഷനിൽ ഇരിക്കുന്ന മുഴുവൻ ആളുകൾക്കും നന്ദി’ എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
കലക്ടര്‍ എം. അഞ്ജന കാർത്യായനിയമ്മയുടെ വീട്ടില്‍ നേരിട്ടെത്തി കത്ത് ഏറ്റുവാങ്ങി. ഹസ്തദാനം ഒഴിവാക്കേണ്ട സാഹചര്യമായതിനാൽ കൂപ്പുകൈകളോടെ ‘നമസ്തെ’ പറഞ്ഞാണ് കാർത്യായനിയമ്മ കലക്ടറെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.