കൊച്ചി: പ്രവാസികൾക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുംവിധം വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും വാക്സിെൻറ പൂർണ പേരും ചേർക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ഹൈകോടതി.
സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും കോവിഷീൽഡ് എടുത്തവർക്ക് ഒാക്സ്ഫോർഡ്-അസ്ട്രസെനക കോവിഡ്-19 വാക്സിൻ എന്ന മുഴുവൻ പേരും രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഉത്തരവ്. കോവിഷീൽഡ് എന്ന് രേഖപ്പെടുത്തിയ വാക്സിൻ സർട്ടിഫിക്കറ്റ് സൗദിയിൽ സ്വീകരിക്കുന്നില്ല. ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പ്രവാസി മലയാളികൾക്ക് രണ്ടാം ഡോസിൽ മുൻഗണന നൽകണം. കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടാൻ നടപടി വേണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിനോട് വിശദീകരണം തേടിയ കോടതി, ഹരജി ഈ മാസം 14ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.