തിരുവനന്തപുരം: കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കര്ഷകരക്ഷാസമരം നടത്താന്‍ കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചു. കര്‍ഷകരുടെ രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്ഷിേകാൽപന്നങ്ങള്ക്ക് മെച്ചപ്പെട്ട വില നിശ്ചയിക്കാൻ വിലനിര്‍ണയ കമീഷന് രൂപവത്കരിക്കുക, ഒരുകിലോ റബർ 200 രൂപക്ക് സംഭരിക്കുക, കര്ഷകപെന്ഷന് കുടിശ്ശിക വിതരണം ചെയ്യുക, നെല്‍ സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുക, പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുകയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആഗസ്റ്റ് 22ന് കര്ഷകരക്ഷാസമരം പാലക്കാട്ട് എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എല്ലാ ജില്ലകളിലും സംഗമം സംഘടിപ്പിക്കും. പത്തുലക്ഷം കര്‍ഷകരുടെ ഒപ്പുസഹിതം നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. സ്വാതന്ത്ര്യത്തിെൻറ 70-ാം വാര്‍ഷികവും ക്വിറ്റ് ഇന്ത്യ സമരത്തിെൻറ 75-ാം വാര്‍ഷികവും പ്രമാണിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ മാനവീയ സംഗമം സംഘടിപ്പിക്കും. ബി.ജെ.പിക്കെതിരായ അഴിമതി ആരോപണങ്ങളിൽ ജുഡീഷ്യൽ നിരീക്ഷണമുള്ള സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരം ഒഴികെ ജില്ലകളിൽ ഡി.സി.സികളുടെ നേതൃത്വത്തിൽ ധർണ നടത്തും.
കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കുടുംബസംഗമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ആഗസ്റ്റ് 31 വരെ നീട്ടി. സംഗമം സംഘടിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.