തീവ്രവാദ ബന്ധമുള്ള ബി.ജെ.പിക്ക് ദേശീയത സംസാരിക്കാന്‍ യോഗ്യതയില്ല -കോൺഗ്രസ്

തിരുവനന്തപുരം: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ അകപ്പെട്ട വ്യക്തികളുമായി അടുത്ത ബന്ധമുള്ള ബി.ജെ.പിക്ക് ദേശീയതയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലെന്ന് എ.ഐ.സി.സി വക്താവ് ശ്രാവണ്‍ ദസോജു. കെ.പി.സി.സി ആസ്ഥാനത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭീകരവാദംപോലുള്ള ഗുരുതര ദേശീയ വിഷയങ്ങളില്‍ രാഷ്ട്രീയം കളിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. എന്നാല്‍, തീവ്രവാദ ബന്ധമുള്ള വ്യക്തികളുമായി ബി.ജെ.പിക്കുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവുകള്‍ പുറത്തുവരുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനാകില്ല.

ഉദയ്പൂർ കൊലപാതകത്തിലെ പ്രതികളിലൊരാളായ മുഹമ്മദ് റിയാസ് അട്ടാരി ബി.ജെ.പി പ്രവര്‍ത്തകനാണ്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള പ്രതി നിരവധി പാര്‍ട്ടി പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ ഗുലാബ് ചന്ദ് കട്ടാരിയയുടെ മരുമകന്‍റെ കീഴിലാണ് അട്ടാരി ജോലിചെയ്തത്. ജമ്മു പ്രവിശ്യ ന്യൂനപക്ഷ മോര്‍ച്ച ഐ.ടി സെൽ മേധാവി കൂടിയായ ഈ ഭീകരന് ആഭ്യന്തരമന്ത്രി അമിത് ഷായുമായിവരെ ബന്ധമുണ്ടെന്ന് പുറത്തുവന്ന ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. ബി.ജെ.പി രാജ്യത്തെ ജനങ്ങള്‍ക്കുതന്നെ ഭീഷണിയായി മാറി. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.

Tags:    
News Summary - Congress against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.