പാലാ: നോട്ടുമാല തയാറാക്കുന്നതും കറൻസി നോട്ടുകളിൽ എഴുതുന്നതും റിസർവ് ബാങ്കിന്‍റെ ക്ലീൻ നോട്ട് പോളിസിക്ക് എതിരാണെന്ന് പരാതി. ആശ വർക്കർമാരുടെ രാപകൽ സമരയാത്രയുടെ ഭാഗമായി ജാഥ അംഗങ്ങളെ നോട്ടുമാല അണിയിക്കുന്നതിനെതിരെ പാലാ മഹാത്മ ഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസാണ് പരാതിയുമായി രംഗത്തെത്തിയത്.
റിസർവ് ബാങ്ക്, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കാണ് പരാതി നൽകിയത്. കറൻസി നോട്ടുകൾ ദുരുപയോഗിക്കുന്നതിനെതിരെ 2013ൽ എബി സമർപ്പിച്ച പരാതിയെ തുടർന്നാണ് റിസർവ് ബാങ്ക് ക്ലീൻ നോട്ട് പോളിസിക്ക് രൂപം നൽകിയത്.
അന്ന് കെ.പി.സി.സി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തല നടത്തിയ കേരളയാത്രയിൽ കറൻസി നോട്ടുകൾ നോട്ടുമാലയായി ദുരുപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.