കൊച്ചി: മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖഫ് സ്വത്തായി സംരക്ഷിക്കാന്‍ സര്‍ക്കാറിനെയും കോടതിയെയും സമീപിക്കാന്‍ സമുദായ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഭൂമി വഖഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പദ്ധതി തയാറാക്കണം. ഉടമസ്ഥാവകാശത്തിൽ വഖഫ് ട്രൈബ്യൂണലില്‍ കേസ് നടന്നുകൊണ്ടിരിക്കെ ഭൂമി വഖഫല്ലെന്ന ഹൈകോടതി നിരീക്ഷണം വസ്തുതകള്‍ക്ക് നിരക്കാത്തതും വിധിയെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് യോഗം വിലയിരുത്തി.
ഭൂമി വഖഫായി സംരക്ഷിക്കാന്‍ നിയമത്തിന്റെ എല്ലാ വഴിയും തേടാൻ യോഗം തീരുമാനിച്ചു. വഖഫ് സംരക്ഷണ സമിതി ചെയർമാൻ ഷെരീഫ് പുത്തൻപുര അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് വി.എച്ച്. അലി ദാരിമി ഉദ്ഘാടനം ചെയ്തു. അഡ്വ. എ. മുഹമ്മദ് ആമുഖ പ്രഭാഷണവും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ മുഖ്യപ്രഭാഷണവും നടത്തി.
കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി ഹാഷിം തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജില്ല സെക്രട്ടറി കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി (മുസ്ലിം ജമാഅത്ത്), എന്‍.കെ. അലി (മെക്ക), അഷ്റഫ് വാഴക്കാല (പി.ഡി.പി), വി.കെ. ഷൗക്കത്തലി, വി.എം. ഫൈസല്‍ (എസ്.ഡി.പി.ഐ), അഡ്വ. എ.എ. ജലീല്‍ (നാഷനല്‍ ലോയേഴ്സ് ഫോറം), ഒ.എച്ച്. മനാഫ് ഫാരിസ് (നാഷനല്‍ ലീഗ് ), നിയാസ് കരിമുഗള്‍ (ഐ.എന്‍.എല്‍), സി.വൈ. മീരാന്‍, പി.എ. നാദിര്‍ഷ (മഹല്ല് കൂട്ടായ്മ), പി.കെ. ജലീല്‍ (മുന്‍ വഖഫ് ബോര്‍ഡ് ഡിവിഷന് ഓഫിസര്‍), മാമുക്കോയ, അബ്ദുല്‍ഖാദര്‍ കാരന്തൂര്‍ (അഖില കേരള വഖഫ് സംരക്ഷണ സമിതി), അബ്ദുല്‍സലാം (വഖഫ് സംരക്ഷണ വേദി), പി.എ. ശംസുദ്ദീന്‍, ജബ്ബാര്‍ പുന്നക്കാടന്, ഉമര്‍ ചോമ്പാര തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.