​ലേബർ കോഡുകളെക്കുറിച്ച് പഠിക്കാൻ സമിതി; പ്രാഥമിക റി​​പ്പോർട്ട്​ ഒരുമാസത്തിനകം

തി​രു​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡു​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ണ്ടാ​കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാ​നും നി​യ​മ വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി രൂ​പ​വ​ൽ​ക​രി​ക്കും. ​സം​സ്​​ഥാ​ന തൊ​ഴി​ൽ വ​കു​പ്പ്​ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ തൊ​ഴി​ൽ കോ​ൺ​ക്ലേ​വി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം. ജ​സ്റ്റി​സ് ഗോ​പാ​ല​ഗൗ​ഡ, പ്രൊ​ഫ. ശ്യാം ​സു​ന്ദ​ർ, വ​ർ​ക്കി​ച്ച​ൻ പേ​ട്ട എ​ന്നി​വ​ർ ആ​യി​രി​ക്കും ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ര​ണ്ട് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി​രി​ക്കും. ഒ​രു മാ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന നാ​ല് ലേ​ബ​ര്‍ കോ​ഡു​ക​ള്‍ക്കെ​തി​രാ​യ തൊ​ഴി​ലാ​ളി വ​ര്‍ഗ​ത്തി​ന്‍റെ​യും കേ​ര​ള​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ചാ​ണ്​ തൊ​ഴി​ല്‍ വ​കു​പ്പ് ലേ​ബ​ര്‍ കോ​ണ്‍ക്ലേ​വ് സം​ഘ​ടി​പ്പി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ ക​വ​ര്‍ന്നെ​ടു​ക്കു​ന്ന കേ​ന്ദ്ര നി​യ​മ​ങ്ങ​ള്‍ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ട്ടം തു​ട​രാ​ൻ കോ​ൺ​ക്ലേ​വ്​ തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യ​വും പാ​സാ​ക്കി. 29 പ്ര​ധാ​ന തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളെ ക്രോ​ഡീ​ക​രി​ച്ച് കേ​ന്ദ്രം കൊ​ണ്ടു​വ​ന്ന നാ​ല് ലേ​ബ​ര്‍ കോ​ഡു​ക​ള്‍ തൊ​ഴി​ലാ​ളി താ​ല്‍പ​ര്യ​മ​ല്ല, കോ​ര്‍പ്പ​റേ​റ്റ് താ​ല്‍പ​ര്യ​മാ​ണ് സം​ര​ക്ഷി​ക്കു​ന്ന​തെ​ന്ന്​ പ്ര​മേ​യം കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ കോ​ൺ​ക്ലേ​വി​ന്​ ശേ​ഷം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​ൺ​ക്ലേ​വി​ന്റെ ഭാ​ഗ​മാ​യി ര​ണ്ട് ടെ​ക്‌​നി​ക്ക​ൽ സെ​ഷ​നു​ക​ൾ ന​ട​ന്നു. പു​തി​യ തൊ​ഴി​ൽ കോ​ഡു​ക​ൾ കേ​ര​ള​ത്തി​ന്റെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്ന സെ​ഷ​നി​ൽ അ​ഡീ. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ അ​ഡ്വ​ക്കേ​റ്റ് അ​ശോ​ക് എം. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് ഗോ​പാ​ല ഗൗ​ഡ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​കെ. ര​വി​രാ​മ​ൻ, ഡോ. ​എ​സ്.​കെ. ശ​ശി​കു​മാ​ർ, പ്രൊ​ഫ. പ്ര​ഭു മൊ​ഹ​പ​ത്ര, കെ. ​ഹേ​മ​ല​ത, ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, സു​ദ​ർ​ശ​ന​ൻ റാ​വു സ​ർ​ദെ, അ​ശോ​ക് ഘോ​ഷ്, അ​ഡ്വ. റ​ഹ്‌​മ​ത്തു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

ജനകീയ പ്രതിരോധം അനിവാര്യം -മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യ​ത്തെ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന ലേബർ കോഡിനെതിരെ ജനകീയ പ്രതിരോധം അനിവാര്യമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലേബർ കോഡുകൾ ​കോർപറേറ്റ്​ നിയ​ന്ത്രിത തൊഴിൽ വിപണി സൃഷ്​ടിക്കാനുള്ള ആസൂത്രിത നീക്കമാണ്​. ലേബർ കോഡുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലേബർ കോൺക്ലേവ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്​. സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്നതാണ്​ ലേബൾ കോഡുകൾ. നിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ തൊഴിൽ സുരക്ഷ എടുത്തുകളയുകയാണ്. ഭരണകൂടം പൗരന്‍റെ സംരക്ഷകൻ എന്നതിൽ നിന്നുമാറി വിപണിയുടെ സൗകര്യപ്രദായകൻ എന്ന നിലയിലേക്ക്​ ചുരുങ്ങി. ജനാധിപത്യപരമായ ചർച്ചകൾ കൂടാതെയാണ് പാർലമെന്റിൽ ലേബർ കോഡുകൾ പാസാക്കിയത്. നാം അനുഭവിക്കുന്ന തൊഴിൽ മേഖലയിലെ അവകാശങ്ങളെല്ലാം പൊരുതി നേടിയതാണെന്ന ചരിത്രസത്യം വിസ്മരിക്കപ്പെടരുത്​. ഈ പോരാട്ടം വരുംതലമുക്ക് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Committee to study labor codes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.