കേബിള്‍ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷന് (സി.ഒ.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ കാസർകോട് പുലിക്കുന്നില്‍ ആശ അന്‍വര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ സമീപം
കാസർകോട്: കേബിള്‍ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷന് (സി.ഒ.എ) 14ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ശനിയാഴ്ച തുടങ്ങും. ശനിയാഴ്ച മുതൽ നാലുവരെ നടക്കുന്ന സമ്മേളന ഭാഗമായുള്ള കൊടിമരജാഥ കാസർകോട്ടുനിന്ന് വെള്ളിയാഴ്ച പ്രയാണമാരംഭിച്ച് കോഴിക്കോട്ട് സമാപിച്ചു.
സംസ്ഥാന സമ്മേളനം ഫ്രീഡം സ്ക്വയറിൽ എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.ഒ.എ ജന. സെക്രട്ടറി കെ.വി. രാജൻ, കെ. ഗോവിന്ദൻ, കെ. വിജയകൃഷ്ണൻ, ഒ. ഉണ്ണികൃഷ്ണൻ, എ.സി. നിസാർ ബാബു എന്നിവർ പങ്കെടുക്കും. കൊടിമരജാഥ അസോസിയേഷന് മുന്‍ ഭാരവാഹി എന്‍.എച്ച്. അന്‍വറിന്റെ കാസർകോട്ടെ വസതിയില്‍ അദ്ദേഹത്തിന്റെ പത്നി ആശ അന്‍വർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം പ്രജീഷ് അച്ചാണ്ടിയായിരുന്നു ജാഥാലീഡർ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ല പ്രസിഡൻറ് വി.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. എം. ലോഹിതാക്ഷൻ, ഷുക്കൂർ കോളിക്കര, ജയകൃഷ്ണൻ, എം.ആർ. രജീഷ്, കെ. പ്രദീപ്കുമാർ, ടി.വി. മോഹനൻ, കെ.ഒ. പ്രശാന്ത്, വിനീഷ് കുമാർ എന്നിവർ സംസാരിച്ചു. കാസർകോട് ജില്ല സെക്രട്ടറി ഹരീഷ് പി. നായർ സ്വാഗതവും മേഖല സെക്രട്ടറി പാർഥസാരഥി നന്ദിയും പറഞ്ഞു. ഉദുമ, കാഞ്ഞങ്ങാട്, ചെറുവത്തൂർ, തൃക്കരിപ്പൂർ, താവം, കണ്ണൂർ, കൂത്തുപറമ്പ്, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷമാണ് ജാഥ കോഴിക്കോട് ബീച്ചിൽ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.