ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ പര്യടനം തൃശൂർ ജില്ലയിലെ പേരാമ്പ്ര ജങ്ഷനിൽ ആരംഭിച്ചപ്പോൾ
തൃശൂർ: സി.പി.എമ്മിനെതിരായ യാത്രയല്ല രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്തെ വിഭജിക്കുന്ന ബി.ജെ.പിക്കെതിരെയാണ് യാത്ര. എന്നിട്ടും പിണറായി വിജയൻ എന്തിനാണ് പ്രകോപിതനാകുന്നതെന്ന് സി.പി.എം അണികൾ ആലോചിക്കണമെന്ന് വേണുഗോപാൽ പറഞ്ഞു.
ഈ യാത്ര ഒരിക്കലും സി.പി.എമ്മിനെതിരായിട്ടുള്ള യാത്രയല്ല. ഈ രാജ്യത്തെ വിഭജിക്കുന്ന, രാജ്യത്തെ പട്ടിണിക്കിടുന്ന, തൊഴിലില്ലായ്മ വർധിപ്പിക്കുന്ന ബി.ജെ.പിക്കെതിരാണ് യാത്ര. ഒരു വരി പോലും രാഹുൽ ഗാന്ധി സി.പി.എമ്മിനെ വിമർശിച്ചിട്ടില്ല. പിന്നെ എന്താണ് പിണറായി വിജയന് പ്രകോപനം.
മോദിക്കും അമിത് ഷാക്കും വേണ്ടിയുള്ള ക്വട്ടേഷൻ പണി ഏറ്റെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി. ബി.ജെ.പിയെ വിമർശിക്കുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥനാകുന്നതെന്ന് സി.പി.എം അണികൾ ചിന്തിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂർ ജില്ലയിലാണ് പര്യടനം ആരംഭിച്ചിരിക്കുന്നത്. രാവിലെ 6.30ന് പേരാമ്പ്ര ജങ്ഷനിൽ നിന്ന് യാത്ര ആരംഭിച്ചു. 10ന് ആമ്പല്ലൂർ ജങ്ഷനിൽ രാവിലത്തെ യാത്ര അവസാനിക്കും. വൈകീട്ട് അഞ്ചിന് തലോർ ബൈപാസ് ജങ്ഷനിൽ നിന്ന് വീണ്ടും ആരംഭിക്കുന്ന യാത്ര വൈകീട്ട് ഏഴിന് സ്വരാജ് റൗണ്ടിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.