തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്ക്യൂ വാട്‍സ് ആപ്പ് നമ്പറുകളിലേക്കും വരുന്ന പല സഹായ അഭ്യർഥനകളും ആവർത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി സഹായ അഭ്യർഥന നടത്തുന്നവർ തിയതിയും സമയവും കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കൃത്യമായ സ്ഥലവും ലാൻഡ്മാർക്കും ജില്ലയും കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ അത് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രളയക്കെടുതിയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററിെൻറ ശ്രദ്ധ ക്ഷണിക്കാനും സഹായം ലഭിക്കാനുമുള്ള നിർദേശങ്ങളും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമിൽ എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.