സിവിൽ സർവിസ് പരീക്ഷയിൽ വിജയികളായ സിദ്ധാർഥ് എം. ജോയ്, അജയ് ആർ. രാജ്, എ.എസ്.​ അനുഷ, വിഷ്ണുപ്രിയ എന്നിവർ തിരുവനന്തപുരം സിവിൽ സർവിസ്​ പരിശീലന കേന്ദ്രത്തിൽ സൗഹൃദ സംഭാഷണത്തിൽ

സിവിൽ സർവിസ്: നേട്ട നെറുകയിൽ ഇവർ, ആഗ്രഹിച്ച വിജയം നേടിയതിന്‍റെ നിർവൃതിയിൽ​ അജയ്​ ആർ. രാജ്

തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ സ​ർ​വി​സി​ൽ ആ​ഗ്ര​ഹി​ച്ച വി​ജ​യം നേ​ടി​യ​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ്​ അ​ജ​യ്​ ആ​ർ. രാ​ജ്. 109ാം റാ​ങ്കാ​ണ്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യാ​യ അ​ജ​യ് സ്വ​ന്ത​മാ​ക്കി​യ​ത്.

യു.​പി.​എ​സ്.​സി പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കു​മ്പോ​ൾ ഐ.​എ.​എ​സ്​ നേ​ടു​ക​യാ​യി​രു​ന്നു സ്വ​പ്ന​മെ​ന്ന്​ അ​ജ​യ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ഈ ​റാ​ങ്കി​ൽ അ​ത്​ കി​ട്ടു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

അ​ഞ്ചാ​മ​ത്തെ ത​വ​ണ​യാ​ണ്​ യു.​പി.​എ​സ്.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. വീ​ട്ടു​കാ​രു​ടെ പ്രാ​ർ​​ഥ​ന​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും കാ​ര​ണ​മാ​ണ് എ​ല്ലാം​ സ​ഫ​ല​മാ​യ​തെ​ന്നും അ​ജ​യ്​ പ​റ​ഞ്ഞു. കാ​ഴ്ച​യു​ടെ പ​രി​മി​തി​യെ അ​തി​ജ​യി​ച്ചാ​ണ്​ അ​ജ​യ്​ നാ​ടി​ന്‍റെ വെ​ളി​ച്ച​മാ​യ​ത്.

കാ​ഴ്ച​യു​ടെ പ​രി​മി​തി​യു​ണ്ടെ​ങ്കി​ലും അ​ത്​ പ​ഠ​ന​ത്തി​ൽ പ്ര​ശ്ന​മാ​യി തോ​ന്നി​യി​ല്ലെ​ന്നാ​യി​രു​ന്നു​ ഇ​തേ​കു​റി​ച്ച് അ​ജ​യി​ന്‍റെ പ്ര​തി​ക​ര​ണം. താ​ൻ പ​ഠി​ച്ച തി​രു​വ​ന​ന്ത​പു​രം ലീ​ഡ്​ അ​ക്കാ​ദ​മി​യി​ലെ പ​ഠ​ന രീ​തി​ക​ൾ പ​രി​മി​തി​ക​ളെ അ​തി​ജ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു. ഇ​വി​ട​ത്തെ എ​ക്കോ​സി​സ്റ്റം വ​ള​രെ സ​ഹാ​യ​ക​ര​മാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം 730ാം റാ​ങ്ക്​ ആ​യി​രു​ന്നു. അ​ഞ്ചു​ത​വ​ണ എ​ഴു​തി​യെ​ങ്കി​ലും ഗൗ​ര​വ​മാ​യി​ക​ണ്ട്​ പ​രീ​ക്ഷ​​യെ സ​മീ​പി​ച്ച​ത്​ ഇ​ത്​ മൂ​ന്നാം ത​വ​ണ​യാ​ണ്. റെ​യി​ൽ​വേ​യി​ലാ​ണ് ഇ​പ്പോ​ൾ ജോ​ലി. ഒ​രു സ്കി​ൽ ബി​ൽ​ഡി​ങ്​ എ​ക്സ​ർ​സൈ​സാ​യാ​ണ്​ യു.​പി.​എ​സ്.​സി പ​ഠ​ന​ത്തെ ക​ണ്ട​ത്. യു.​പി.​എ​സ്.​സി​ക്ക്​ ഒ​രു മെ​ക്കാ​നി​സ​മു​ണ്ട്. ചി​ല മേ​ഖ​ല​ക​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. അ​ത്​ മ​ന​സ്സി​ലാ​ക്കി പ​ഠി​ച്ചാ​ൽ വി​ജ​യ​ത്തി​ലെ​ത്താ​മെ​ന്ന​താ​ണ്​ ത​ന്‍റെ അ​നു​ഭ​വം.

ഇ​ന്‍റ​ർ​വ്യൂ വ​ലി​യ പ്ര​ശ്ന​മാ​യി തോ​ന്നി​യി​ല്ല. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ്​ കോ​ള​ജി​ൽ അ​സി. ല​ക്​​ച​റ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്നു. അ​ത്​ വ്യ​ക്തി​വി​ക​സ​ന​ത്തി​ന് വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു​വെ​ന്നും അ​ജ​യ്​ രാ​ജ്​ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട്​ തൊ​ട്ടി​ൽ​പാ​ലം ന​ല്ലോം​കു​ഴി​യി​ൽ വീ​ട്ടി​ൽ രാ​ജ​ന്‍റെ​യും രാ​ധ​യു​ടെ​യും മ​ക​നാ​ണ്. പി​താ​വ്​ രാ​ജ​ന്​ ഖ​ത്ത​റി​ലാ​യി​രു​ന്നു ജോ​ലി. അ​മ്മ​ക്ക്​ ജോ​ലി​യു​ണ്ടാ​യി​രു​ന്നി​ല്ല. സ​ഹോ​ദ​ര​ൻ റി​നോ​ജ്​ കേ​ര​ള സ​ർ​വ​ക​ലാ​ലാ​ശാ​ല​യി​ൽ അ​സി. ​ല​ക്​​ച​റ​റാ​ണ്. 2018ൽ ​സി.​ബി.​എ​സ്.​ഇ പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ എ​ട്ടാം റാ​ങ്ക്​ നേ​ടി​യാ​ണ്​ അ​ജ​യ്​ വി​ജ​യി​ച്ച​ത്.

തു​ട​ർ​ന്ന്​ ഡി​ഗ്രി, പി.​ജി പ​ഠ​നം ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു.ഇം​ഗ്ലീ​ഷ്​ ലി​റ്റ​റേ​ച്ച​റാ​ണ്​ പ​ഠി​ച്ച​ത്. സി​വി​ൽ സ​ർ​വി​സി​ൽ സോ​ഷ്യോ​ള​ജി​യാ​ണ് ഇ​ഷ്ട​വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

 മറ്റു​ റാങ്കുകാർ

ഹൃദ്യ എസ്.​ ബിജു-കൽപറ്റ മുണ്ടേരി പൊലീസ്​ ഹൗസിങ്​ കോളനി ​(202)​, എസ്​. പാർവതി-തിരുവനന്തപുരം പേരൂർക്കട എൻ.സി.സി റോഡ്​ കണിവിളാകം(218)​, ബി. അഞ്ജന-പാലക്കാട്​ വെട്ടേക്കര(222)​, അഭിജിത്​ അശോകൻ-കൊല്ലം അഞ്ചൽ തടിക്കാട്​(234)​, സ്മിത സാബു-പാല പ്രവിത്താനം കതളിയിൽ(239), അരവിന്ദ്​ ഈശ്വരൻകുട്ടി-തൃശൂർ ചെറുവത്തേരി(248), സിദ്ധാർഥ്​ എം. ജോയ്-​തിരുവനന്തപുരം കുടപ്പനക്കുന്ന്​(271), എ.എസ്.​ അനുഷ-തിരുവനന്തപുരം പ്രാവച്ചമ്പലം(284), അലൻ സിബി-ആലപ്പുഴ ചമ്പക്കുളം(289), അമൽ കാമ്പിയിൽ-പത്തനംതിട്ട കലഞ്ഞൂർ (362), കെ.ആർ. ലക്ഷ്മി-ഷൊർണൂർ പരുത്തിപ്പാറ (376), മുഹമ്മദ്​ അഷ്മിൽ ഷാ-മലപ്പുറം മൂന്നിയൂർ (382), പി. ജസീല ജന്നത്ത്​-കോഴിക്കോട്​ മയ്യന്നൂർ (397), ടി.എ. മുഹമ്മദ്​ സ്വലാഹ്​-കോട്ടയം തലയോലപ്പറമ്പ്​(429), ബി. അതിഥി കൃഷ്ണദേവ്​-തിരുവനന്തപുരം വിതുര മരുതമല (451), കെ. ആതിര സുഗതൻ-കോഴിക്കോട് ചെറുകുളത്തൂർ​ (483).

എം. ഷെയ്​ഖ്​ മുഹമ്മദ്​ നിഷാദ്​-തിരുവനന്തപുരം കവടിയാർ (497), വി.പി. ജഹാന ഷെറീൻ-പെരുമണ്ണ വലിയപറമ്പത്ത്​ (511), അരവിന്ദ്​ നാരായണൻ -തിരുവനന്തപുരം കിള്ളിപ്പാലം (528), എ. പത്മജ സുരേഷ്​-പത്തനംതിട്ട കിടങ്ങന്നൂർ (536), ആര്യ വാമനൻ-തിരുവനന്തപുരം താളിക്കുഴി ആശാരിക്കവല (557), എം.എസ്​. അരുണിമ-തിരുവനന്തപുരം ബാലരാമപുരം (558), അസ്​ന അൻവർ -കൊല്ലം തഴവ (576), അജിന ജോസ്​-രത്നവിലാസം (669), കെ. അബ്​ദുൽ സുഫിയാൻ -കോഴിക്കോട്​ തിരുവമ്പാടി (695), ആർ.എച്ച്.​ നിഥിൻ -തിരുവനന്തപുരം വെള്ളറട (699), എം. ഫൈറൂസ്​ ഫാത്തിമ -തിരുവനന്തപുരം കുന്നുകുഴി (708), കെ. മുഹമ്മദ്​ ഹാഷിം-മലപ്പുറം താനൂർ ഓലപ്പീടിക (713).

മുഹമ്മദ്​ സുഹൈൽ -കോഴിക്കോട്​ തലയാട്​ (718), ഷിയാദ്​-സൗത്ത്​ ആന്തമാൻ (743), ജെ.എസ്.​ നന്ദന -തിരുവനന്തപുരം വർക്കല അയിരൂർ (745), കാവ്യ കൃഷ്​ണൻ -തിരുവനന്തപുരം പെരുങ്കടവിള പുല്ലങ്കോട്​ (749), ശാലു ജോസഫ്​ - ആലപ്പുഴ കാവാലം കുന്നുമ്മ ഈസ്റ്റ്​ (805), സി.പി. മുഹമ്മദ്​ ഷെസിൻ -കണ്ണൂർ താണ (860), ടി. പ്രവീൺകുമാർ (901), എസ്. കാവ്യ -തിരുവനന്തപുരം വട്ടിയൂർക്കാവ്​ (916).  

Tags:    
News Summary - Civil Service: These are the ones at the top

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.