മ​ല​പ്പു​റം: കു​ട്ടി​ക​ൾ​ക്ക് നി​ര​ത്തി​ലി​റ​ങ്ങാ​ൻ വാ​ഹ​നം ന​ൽ​കു​ന്ന ര​ക്ഷി​താ​ക്ക​ൾ ജാ​ഗ്ര​തൈ. പൊ​ലീ​സി​ന്‍റെ ക​ണ്ണി​ൽ പെ​ട്ടാ​ൽ പി​ഴ​കൊ​ണ്ടു മാ​ത്രം ര​ക്ഷ​പ്പെ​ടി​ല്ല. ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കാ​നും വി​ധി​യു​ണ്ടാ​കും. വാ​ഹ​ന​ത്തി​ന്‍റെ ആ​ർ.​സി ഉ​ട​മ​യാ​ണ് ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ക എ​ന്ന​തി​നാ​ൽ 18 വ​യ​സ്സി​നു മു​മ്പ് വ​ണ്ടി​യോ​ടി​ക്കാ​ൻ ന​ൽ​കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക് പി​ന്നീ​ടു​ണ്ടാ​കു​ക തീ​രാ​ത​ല​വേ​ദ​ന​യാ​കും. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​ർ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ൽ​കി​യാ​ൽ 1988ലെ ​മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും 25,000 രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാം. ചു​ങ്ക​ത്ത​റ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും പ്രാ​യ​പൂ​ർ​ത്തി എ​ത്താ​ത്ത​വ​രാ​യി​രു​ന്നു. 14 വ​യ​സ്സ് മാ​ത്ര​മു​ള്ള ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ച്ചി​രു​ന്ന ഇ​വ​ർ ബൈ​ക്ക് വാ​ട​ക​ക്ക് എ​ടു​ത്താ​ണ് ഓ​ടി​ച്ച​ത്. തു​ട​ർ​ന്ന് വാ​ഹ​നം വാ​ട​ക​ക്ക് ന​ൽ​കി​യ പോ​ത്തു​ക​ല്ല് കോ​ടാ​ലി​പ്പൊ​യി​ൽ മു​ഹ​മ്മ​ദ് അ​ജ്നാ​സി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കു​ട്ടി​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ന് ക​ഴി​ഞ്ഞ​യാ​ഴ്ച മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി 18 പേ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. ഇ​തി​ൽ ആ​റു​പേ​രും വീ​ട്ട​മ്മ​മാ​രാ​ണ്. 18 പേ​രി​ൽ​നി​ന്നാ​യി കോ​ട​തി 5,07,750 രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. എ​ല്ലാ​വ​രും കോ​ട​തി പി​രി​യും​വ​രെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ച്ചു. ആ​റു​പേ​ർ കാ​ൽ ല​ക്ഷം രൂ​പ വീ​തം പി​ഴ​യൊ​ടു​ക്കി വ​ന്ന​പ്പോ​ൾ 11 പേ​ർ​ക്ക് 30,250 രൂ​പ വീ​ത​മാ​ണ് പി​ഴ ശി​ക്ഷ വി​ധി​ച്ച​ത്. മ​ങ്ക​ട കൂ​ട്ടി​ലി​ൽ ഏ​പ്രി​ൽ എ​ട്ടി​ന് എ​സ്.​ഐ അ​ല​വി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 15കാ​ര​നെ സ്കൂ​ട്ട​ർ ഓ​ടി​ച്ച​തി​ന് പി​ടി​കൂ​ടി. ഇ​തി​ൽ ശി​ക്ഷ ല​ഭി​ച്ച​ത് പി​താ​വി​നാണ്. എ​ന്നാ​ൽ, പി​താ​വ് വി​ദേ​ശ​ത്താ​യ​തി​നാ​ൽ കു​ട്ടി​യു​ടെ മാ​താ​വി​ന് ശി​ക്ഷ​യേ​ൽ​ക്കേ​ണ്ടി​വ​ന്നു. ഇ​തു​പോ​ലെ വി​ശ്വ​സി​ച്ച് വാ​ഹ​നം കു​ട്ടി​ക്ക് സ​വാ​രി​ക്ക് ന​ൽ​കി​യ വീ​ട്ട​മ്മ​ക്കും കി​ട്ടി എ​ട്ടി​ന്‍റെ പ​ണി. പു​ഴ​ക്കാ​ട്ടി​രി ക​ണ്ണും​കു​ളം പാ​ല​ത്തി​ങ്ങ​ൽ സ്വ​ദേ​ശി​നി​ക്കാ​ണ് ത​ട​വും പി​ഴ​യും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്.

17കാ​ര​നെ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 11ന് ​മേ​ലാ​റ്റൂ​ർ പൊ​ലീ​സ് കീ​ഴാ​റ്റൂ​ർ ക​മാ​ന​ത്തു​വെ​ച്ചും പി​ടി​കൂ​ടി. ഇ​തി​ലും ര​ക്ഷി​താ​വി​ന് ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നു. മു​തു​കു​ർ​ശ്ശി​യി​ൽ​വെ​ച്ച് മാ​ർ​ച്ച് 17ന് ​കു​ട്ടി ഡ്രൈ​വ​ർ പൊ​ലീ​സി​ന് മു​ന്നി​ൽ​പ്പെ​ട്ടു. ശി​ക്ഷ കി​ട്ടി​യ​തോ ആ​ർ.​സി ഉ​ട​മ​യാ​യ വീ​ട്ട​മ്മ​ക്ക്. ഇ​രു​മ്പു​ഴി​യി​ൽ വെ​ച്ച് മാ​ർ​ച്ച് 16ന് 17​കാ​ര​നെ മ​ഞ്ചേ​രി എ​സ്.​ഐ ആ​ർ.​പി. സു​ജി​ത് പി​ടി​കൂ​ടി​യ കേ​സി​ലും ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത് മാ​താ​വി​നാ​ണ്. ഏ​പ്രി​ൽ 19ന് ​പെ​രി​ന്ത​ൽ​മ​ണ്ണ പാ​താ​യ്ക്ക​ര​യി​ൽ 17കാ​ര​ൻ പി​ടി​യി​ലാ​യ​പ്പോ​ൾ ശി​ക്ഷ ല​ഭി​ച്ച​ത് പെ​രി​ന്ത​ൽ​മ​ണ്ണ പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ പി​താ​വി​നാ​ണ്.

ശി​ക്ഷ ന​ട​പ​ടി​ക​ള്‍ ഇ​ങ്ങ​നെ

  • മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം വ​കു​പ്പ് 180 ആ​ൻ​ഡ് 181 പ്ര​കാ​രം പി​ഴ
  • വാ​ഹ​ന ഉ​ട​മ/ ര​ക്ഷി​താ​വ് ഇ​വ​രി​ലൊ​രാ​ള്‍ക്ക് മോ​ട്ടോ​ർ വാ​ഹ​ന ആ​ക്ട് പ്ര​കാ​രം 25,000 രൂ​പ പി​ഴ
  • ര​ക്ഷി​താ​വ് അ​ല്ലെ​ങ്കി​ല്‍ ഉ​ട​മ​ക്ക് മൂ​ന്നു​വ​ര്‍ഷം വ​രെ ത​ട​വു​ശി​ക്ഷ
  • വാ​ഹ​ന​ത്തി​ന്റെ ര​ജി​സ്‌​​ട്രേഷ​ന്‍ ഒ​രു വ​ര്‍ഷം റ​ദ്ദാ​ക്ക​ല്‍
  • 25 വ​യ​സ്സു​വ​രെ ഇ​ന്ത്യ​യി​ലെ​വി​ടെ​നി​ന്നും
  • ലൈ​സ​ന്‍സ്/ ലേ​ണേ​ഴ്സ് എ​ടു​ക്കാ​ൻ വി​ല​ക്ക്
  • ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള മ​റ്റു ന​ട​പ​ടി​ക​ള്‍  
Tags:    
News Summary - childrens driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.