'മാനസിക പ്രശ്നമില്ല, പക തീർത്തു'; ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി ഋതുവിന് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് കുറ്റപത്രം

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്ന സംഭവത്തിൽ കുറ്റപത്രം തയാറായി. പ്രതി ഋതു ജയന് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്നും വിനിഷയുടെ കുടുംബത്തോടുള്ള പകയാണ് കൊലക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നു.

കൊലക്ക് ശേഷം പക തീർത്തുവെന്ന് പ്രതി പറഞ്ഞതായി സാക്ഷിമൊഴിയുണ്ട്. ഋതു ലഹരിക്ക് അടിമയാണെങ്കിലും കൊലയിലേക്ക് നയിച്ചത് ലഹരിയല്ലെന്നാണ് കണ്ടെത്തൽ. നൂറിലധികം സാക്ഷികളും അൻപതോളം അനുബന്ധ തെളിവുകളും ഉൾപ്പെടുത്തിയാണ് ഒരു മാസംകൊണ്ട് കുറ്റപത്രം തയാറാക്കിയത്.

ജനുവരി 15നാണ് എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ അയൽവാസി ഋതു ജയന്റെ അടിയേറ്റ് മരിക്കുന്നത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ബോസ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുടെ കണ്‍മുന്നിലാണ് കുടുംബത്തെ ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തിയത്.

ചികിത്സയിലുള്ള ജിതിനെയും കൊലപ്പെട്ട വിനിഷയെയും ലക്ഷ്യം വെച്ചാണ് പ്രതി വീട്ടിലെത്തിയത്. ജിതിൻ മരിക്കാത്തതിൽ പ്രയാസമുണ്ടെന്ന് പ്രതി തെളിവെടുപ്പ് സമയത്ത് പറഞ്ഞിരുന്നു.

സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്ദമംഗലത്തെ  വീട്ടിൽ എത്തിയിരുന്നു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​വും അ​യ​ൽ​വാ​സി​ക​ളും പ​ല​വ​ട്ടം പ്ര​തി റി​തു ജ​യ​നെ​തി​രെ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാത്തതാണ് പൊ​ലീ​സ് ത​യാ​റാ​വാത്തതാണ് ഈ വലിയ ദുരന്തം ക്ഷണിച്ചുവരുത്തിയ​തെന്നാണ് നാട്ടുകാർ പറയുന്നത്. 

ല​ഹ​രി​ക്ക്​ അ​ടി​പ്പെ​ട്ട്​ നാ​ട്ടു​കാ​രെ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളെ ഭ​യ​പ്പെ​ടു​ത്തി​യും അ​പ​വാ​ദ​ങ്ങ​ൾ പ​റ​ഞ്ഞു​പ​ര​ത്തി​യും നാ​ട്ടി​ൽ വി​ല​സുകയായി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്​ കൊ​ല​ക്കു​ള്ള ത​യാ​റെ​ടു​പ്പോ​ടെ​യാ​ണ് ഇ​യാ​ൾ എ​ത്തി​യ​തെന്നും 48 മ​ണി​ക്കൂ​റി​ന​കം അ​ത് ന​ട​പ്പാ​ക്കു​ക​യും ചെ​യ്തുവെന്നും പ്രദേശവാസികൾ പറഞ്ഞിരുന്നു. 



Tags:    
News Summary - Chendamangalam massacre: Chargesheet ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.