കൊച്ചി: കെ.പി.സി.സി സെക്രട്ടറിയും കൊച്ചി നഗരസഭ കൗൺസിലറുമായ വൈറ്റില മേനാച്ചേരിൽ (അഭയം) വീട്ടിൽ എം. പ്രേമചന്ദ്രൻ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരുന്ന തമ്മനത്ത് അരവിന്ദാക്ഷ മേനോെൻറയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ: ജയശ്രീ. മകൾ: പാർവതി. മരുമകൻ: പ്രേം കൃഷ്ണൻ. സഹോദരങ്ങൾ: രാജ്മോഹൻ, മനോജ്, സുധാദേവി, സിന്ധു.
മഹാരാജാസ് കോളജ് കെ.എസ്.യു യൂണിറ്റ് പ്രസിഡൻറായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പ്രേമചന്ദ്രൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ്, വൈറ്റില കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മൂന്നാം തവണയും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രൻ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു. കോൺഗ്രസ് പിളർന്ന കാലഘട്ടത്തിൽ പി.സി. ചാക്കോയോടൊപ്പം ഉറച്ചു നിന്ന പ്രേമചന്ദ്രൻ കോൺഗ്രസ് എസിൽ ചേർന്ന ശേഷം പാർട്ടിയിൽ തിരികെ എത്തുകയായിരുന്നു.
പ്രേമചന്ദ്രെൻറ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രവർത്തക സമിതി അംഗം പി.സി.ചാക്കോ എന്നിവർ അനുശോചിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് ആറ് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.