Posted On
date_range Updated On
date_range ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റംവരുത്തി സര്‍ക്കാര്‍ ഉത്തരവ്. രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴുവരെ തുറന്നു പ്രവര്‍ത്തിക്കാനാണ് ബാറുകള്‍ക്ക് അനുമതി. ബിയർ, വൈൻ പാർലറുകൾക്കും ഇത് ബാധകമാണ്.
നേരത്തേ രാവിലെ 11 മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. ബാറുകളില്‍ ആള്‍ത്തിരക്ക് ഏറുന്നതായുള്ള എക്‌സൈസ് കമീഷണറുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണായതിനാല്‍ ഇന്നും നാളെയും ബാറുകള്‍ പ്രവര്‍ത്തിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.