സി.ബി.എസ്.ഇ കലോത്സവം: തൃശൂര്‍ സഹോദയ മുന്നേറ്റം തുടരുന്നു, മ​ല​ബാ​ര്‍ ര​ണ്ടാം സ്ഥാ​ന​ത്ത്

മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സി.​ബി.​എ​സ്.​ഇ ക​ലോ​ത്സ​വ​ത്തി​ന്റെ ര​ണ്ടാം ദി​ന​വും മു​ന്നേ​റ്റം തു​ട​ര്‍ന്ന് തൃ​ശൂ​ര്‍ സ​ഹോ​ദ​യ. 772 പോ​യ​ന്റാ​ണ്​ തൃ​ശൂ​ർ നേ​ടി​യ​ത്. 702 പോ​യ​ന്‍റു​മാ​യി മ​ല​ബാ​ര്‍ സ​ഹോ​ദ​യ​യാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്.

675 പോ​യ​ന്‍റോ​ടെ കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. കോ​ട്ട​യം (613), പാ​ല​ക്കാ​ട് (610) സ​ഹോ​ദ​യ​ക​ളാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ല്‍. ക​ണ്ണൂ​ര്‍ -522, സെ​ന്‍ട്ര​ല്‍ കേ​ര​ള -519, കൊ​ല്ലം ഡി​സ്ട്രി​ക്റ്റ് -518, സെ​ന്‍ട്ര​ല്‍ ട്രാ​വ​ന്‍കൂ​ര്‍ -443, മ​ല​പ്പു​റം -438, സൗ​ത്ത് സോ​ണ്‍ -403, വ​യ​നാ​ട് -409, ആ​ല​പ്പു​ഴ -381, വേ​ണാ​ട് -382, പ​ത്ത​നം​തി​ട്ട -372, ട്രി​വാ​ന്‍ഡ്രം -339, കാ​സ​ർ​കോ​ട്​ -316, ഇ​ടു​ക്കി -323, ദേ​ശിം​ഗ​നാ​ട് -307, മ​ല​പ്പു​റം സെ​ന്‍ട്ര​ല്‍ -314, കാ​പ്പി​റ്റ​ല്‍ -293, വ​ട​ക​ര -255, കെ.​പി.​എ​സ്.​എ -245, കൊ​ല്ലം -226, ഭാ​ര​ത് -208, ച​ന്ദ്ര​ഗി​രി -78 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യ​ന്റ് നി​ല.

ഓ​വ​റോ​ള്‍ സ്‌​കൂ​ള്‍ പ​ട്ടി​ക​യി​ല്‍ 210 പോ​യ​ന്റു​ള്ള കൊ​ല്ലം ലേ​ക്​​ഫോ​ര്‍ഡ് സ്‌​കൂ​ളാ​ണ് മു​ന്നി​ല്‍. വ​ട്ടി​യൂ​ര്‍ക്കാ​വ് സ​ര​സ്വ​തി വി​ദ്യാ​ല​യ 190 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

മൂ​ന്നാ​മ​തു​ള്ള കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സി.​എം.​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ന് 175 പോ​യ​ന്റു​ണ്ട്. കോ​ഴി​ക്കോ​ട് സി​ല്‍വ​ര്‍ ഹി​ല്‍സ് (159) തൃ​ശൂ​ര്‍ ദേ​വ​മാ​ത പ​ബ്ലി​ക് സ്‌​കൂ​ളി​ന് (154) കാ​യം​കു​ളം ഗാ​യ​ത്രി സെ​ന്‍ട്ര​ല്‍ സ്‌​കൂ​ള്‍ (152), വൈ​റ്റി​ല ടോ​ക് എ​ച്ച് സ്‌​കൂ​ള്‍ (149), കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി.​എം.​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ (144), കൊ​ല്ലം വ​ട​ക്കേ​വി​ള ശ്രീ​നാ​രാ​യ​ണ സ്‌​കൂ​ള്‍ (122), മാ​ന​ന്ത​വാ​ടി ഹി​ല്‍ബ്ലൂം സ്‌​കൂ​ള്‍ (118) എ​ന്നീ ടീ​മു​ക​ളും ആ​ദ്യ​പ​ത്തി​ല്‍ ഇ​ടം നേ​ടി.

Tags:    
News Summary - CBSE Kerala sahodaya Arts Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.