ഓടിക്കൊണ്ടിരുന്ന കാറിന്​ തീപിടിച്ചു

വൈത്തിരി: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. വൈത്തിരി കെ.എസ്.ഇ.ബി വളവിലാണ്​ ഒാടിക്കൊണ്ടിരുന്ന നിസാൻ ടെറാനോ കാർ പൂർണമായും കത്തിനശിച്ചത്​. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

പുൽപള്ളി സ്വദേശി ധനേഷും ഭാര്യയുമായിരുന്നു കാറിലുണ്ടായിരുന്നത്. ബോണറ്റിൽനിന്ന്​ പുകവരുന്നതുകണ്ട ഇവർ കാർനിർത്തി പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. സ്​റ്റേഷൻ ഓഫിസർ കെ.എം. ജോമി, അസി. ഓഫിസർ ടി.പി. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കൽപറ്റ അഗ്​നിശമനവകുപ്പും എസ്.ഐ ഹരിലാൽ ജി.നായർ, സി.പി.ഒ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ വൈത്തിരി പൊലീസും സ്ഥലത്തെത്തി. ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. 
 

Full View
Tags:    
News Summary - Car Get Fire - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.