Posted On
date_range Updated On
date_range നായ കുറുകെ ചാടി; നിയന്ത്രണംവിട്ട കാർ ഓടയിൽ വീണു
തിരുവല്ല: തിരുവല്ല-മാവേലിക്കര റോഡിൽ കച്ചേരിപ്പടിയിൽ നിർമാണം പുരോഗമിക്കുന്ന ഓടയിലേക്ക് കാർ വീണുണ്ടായ അപകടത്തിൽ യാത്രികൻ പരിക്കേൽക്കാതെ രക്ഷപെട്ടു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
രോഗിയായ ബന്ധുവിന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മടങ്ങിയ ചെങ്ങന്നൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. നായ കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച കാർ നിയന്ത്രണംവിട്ട് ഓടയിൽ വീഴുകയായിരുന്നുവെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.