Posted On
date_range Updated On
date_range പൗരത്വ നിയമം: കോഴിക്കോട് ആകാശവാണിയിൽ നടപടി
കോഴിക്കോട്: പൗരത്വ നിയമം സംബന്ധിച്ച വാർത്തയിൽ തെറ്റായ പരാമർശമുണ്ടായെന്ന പരാതിയിൽ കോഴിക്കോട് ആകാശവാണിയിൽ നടപടി. താൽക്കാലിക ന്യൂസ് റീഡർമാരുടെ പാനലിൽനിന്ന് രണ്ടുപേരെ ഒഴിവാക്കി.
വാർത്തയുടെ ചുമതലയുള്ളയാളിൽനിന്ന് വിശദീകരണവും തേടി. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത വാർത്ത, കേന്ദ്ര സർക്കാർ താൽപര്യത്തിന് എതിരും ന്യൂനപക്ഷങ്ങളെ സർക്കാറിൽനിന്ന് അകറ്റുംവിധവുമാണെന്ന് കുറ്റപ്പെടുത്തി ജനം ടി.വി ലേഖകൻ പ്രധാനമ്രന്തിക്കും വകുപ്പു മന്ത്രിക്കും പ്രസാർഭാരതി ഡയറക്ടർ ജനറലിനും നൽകിയ പരാതിയെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.