പൗരത്വ ഭേദഗതി നിയമത്തിൽ യോജിച്ച പ്രക്ഷോഭം

തിരുവനന്തപുരം: പൗര​ത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്ര​േക്ഷാഭം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ച രാഷ്​ട്രീയ, മത, സാമൂഹിക സംഘടന പ്രതിനിധി യോഗത്തിൽ ധാരണ. ഭാവി പരിപാടികളും യോജിച്ച പ്രക്ഷോഭവും​ തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയേയും യോഗം ചുമതലപ്പെടുത്തി. ചൊവ്വാഴ്​ച നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ച്​ വിഷയം ചർച്ച ചെയ്യും. നിയമത്തിനെതിരെ സംസ്ഥാന വികാരം പ്രതിഫലിപ്പിക്കുന്ന പ്രമേയം നിയമസഭ പാസാക്കാൻ സർവകക്ഷി യോഗത്തിന്​ പിന്നാലെ ചേർന്ന മന്ത്രിസഭ യോഗവും തീരുമാനിച്ചു.

ഇന്ത്യയെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും മത, ജാതി, രാഷ്​ട്രീയ ചിന്തകൾക്കതീതമായി ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുക, സർവകക്ഷി സംഘം രാഷ്​ട്രപതിയെ കണ്ട്​​ ആശങ്ക അറിയിക്കുക, പ്രക്ഷോഭത്തിൽ പ​െങ്കടുക്കുന്നവർക്കെതിരായ കേസുകൾ ഒഴിവാക്കുക, കരിനിയമമായ യു.എ.പി.എ പ്രയോഗിക്കാതിരിക്കുക, ആശങ്കയകറ്റാൻ വ്യാപക പ്രചാരണം സർക്കാർ മുൻകൈ എടുത്ത്​ നടത്തുക, തടങ്കൽ പാളയ വിഷയത്തിലെ നടപടി വിശദീകരിക്കുക എന്നീ ആവശ്യങ്ങൾ അദ്ദേഹം മു​േന്നാട്ടുെവച്ചു.

മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള നടപടി ഏത് രൂപത്തിൽ ഏത് അധികാര സ്ഥാനത്തുനിന്നുണ്ടായാലും കേരളത്തിൽ വിലപ്പോവി​െല്ലന്ന്​ മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഒരുമയുടെ സന്ദേശം ഇന്ത്യക്കാകെ നൽകണം. ഭരണഘടനക്ക്​ മേലെയല്ല ഒരു നിയമവും ചട്ടവും. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി ഇറങ്ങേണ്ട ഘട്ടമാണിത്. ഒന്നായി നിന്ന് പ്രക്ഷോഭം നടത്തുമ്പോൾ നാം കാണുന്നതിനും അപ്പുറമുള്ള ബലം ലഭിക്കും. അതിനെ രാജ്യം തന്നെ മാതൃകയായി സ്വീകരിക്കുന്ന നില വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമഭേദഗതിക്കെതിരെ യോജിച്ച പ്ര​േക്ഷാഭം എന്ന വികാരമാണ്​ യോഗത്തിൽ ഉയർന്നത്​. സംയുക്ത സമരത്തിന്​ സഹകരിക്കണമെന്ന്​ ആവശ്യപ്പെട്ട മുഖ്യമന്ത്രി രമേശ്​ സഹകരിക്കുമെന്നും കൊടിക്കുന്നിൽ സു​േരഷ്​ കൂടി (കോൺഗ്രസ്​ പ്രതിനിധി) സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.കെ. നാണു എം.എൽ.എ, കാനം രാജേന്ദ്രൻ, കെ.എൻ. ബാലഗോപാൽ, ആലിക്കുട്ടി മുസ്​ലിയാർ, സി.കെ. വിദ്യാസാഗർ, ഫാദർ മാത്യു മനക്കണ്ടം, കാസിം ഇരിക്കൂർ, മോൻസ് ജോസഫ്, ഫൈസി ഹാജി, ഡോ. സി. ജോസഫ്, അഡ്വ. സജയൻ, ജി. ദേവരാജൻ, സി.പി. ജോൺ, സലാഹുദ്ദീൻ മദനി, രാമഭദ്രൻ, രാധാകൃഷ്ണൻ, കടയ്ക്കൽ അബ്​ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ്​കുഞ്ഞ്​ മൗലവി, ഫാദർ സോണി, ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - CAA Govt and Opposition Party Fight together in Kerala-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.