തിരുവനന്തപുരം: ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു അസോസിയേഷന്‍റെ ആവശ്യം. വിദ്യാർഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ബസ് ചാർജ് വർധന അംഗീകരിക്കാനാകില്ലെന്നും സമരം തുടരുമെന്നുമാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയിേഷൻ സൂചന നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധനവിന് മന്ത്രിസഭയോഗം അനുമതി നല്‍കി. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയും, ഫാസറ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയുമാക്കിയാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.