ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ സജീവമാക്കാൻ ഒരുങ്ങി ബി.ജെ.പി

തിരുവനന്തപുരം: ശബരിമല യുവതി ​പ്രവേശന വിഷയം തെരഞ്ഞെടുപ്പിൽ സജീവമാക്കാനൊരുങ്ങി ബി.ജെ.പി.ശബരിമല വിഷയത്തിന്​ തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ ഊന്നൽ നൽകാൻ ബന്ധപ്പെട്ട കമ്മിറ്റികൾക്ക്​ നിർദേശം നൽകി. തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ നിലപാടിനെ ഭയക്കേണ്ടെന്നും നിർദേശമുണ്ട്​.

പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളിൽ ശബരിമല വിഷയം സജീവമായി ഉന്നയിക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ നടത്തിയ അവലോകനത്തിൽ തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക്​ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന്​ വിലയിരുത്തലുണ്ടായിരുന്നു. ഇതി​​െൻറ പ്രധാന കാരണം ഈ സ്ഥാനാർഥികൾ ശബരിമല വിഷയത്തിലെടുത്ത നിലപാടുകൾക്ക്​ ലഭിച്ച അംഗീകാരമാണെന്നാണ്​ പാർട്ടിയുടെ കണ്ടെത്തൽ.

അതിനാൽ തന്നെ തെരഞ്ഞെടുപ്പ്​ കമീഷനെ മറികടന്ന്​ ശബരിമല വിഷയം തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ സജീവമാക്കിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ്​ ബി.ജെ.പി കരുതുന്നത്​. ശരണം വിളിച്ച്​ തന്നെ പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ട്​ പോകാമെന്ന നിർദേശവും പ്രചരണ കമ്മിറ്റികൾക്ക്​ നൽകിയിട്ടുണ്ട്​.

ശബരിമല വിഷയം ഉയർത്തിക്കാട്ടിക്കൊണ്ടുതന്നെ പരമാവധി വോട്ടുകൾ സമാഹരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ്​ ബി.ജെ.പി നീങ്ങുന്നത്​.

Tags:    
News Summary - bjp tries to highlight sabarimala issue in election campaign -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.