ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷക്കെത്തിയ പൊലീസുകാരനെ പാമ്പുകടിച്ചു

നെടുമ്പാശ്ശേരി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്​ കുമാർ ദേബി​​​െൻറ സുരക്ഷക്കെത്തിയ പൊലീസുകാരന് പാമ്പുകടിയേറ്റു. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. വിമാനത്താവളത്തിന്​ അടുത്തുള്ള മാരിയറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി തങ്ങുമ്പോൾ അവിടെ ഡ്യൂട്ടിയിലായിരുന്ന കളമശ്ശേരി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറായ റോജിനാണ് പാമ്പുകടിയേറ്റത്.

പാമ്പിനെ അപ്പോൾതന്നെ തല്ലിക്കൊന്നു. കാര്യമായ വിഷമുള്ള പാമ്പ്​ ആയിരുന്നില്ല. റോജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

 

Tags:    
News Summary - biplab kumar security- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.