പി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്‍റെ ബൈക്ക് കത്തിച്ചു

ക​ണ്ണൂ​ര്‍: ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചതിനെ തുടർന്ന് സി.പി.എം പു​റ​ത്താ​ക്കിയ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്‍റെ ബൈക്ക് കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്‍റെ ബൈക്ക് ആണ് ഇന്നലെ രാത്രി അജ്ഞാതർ കത്തിച്ചത്.

വീട്ടിന്‍റെ മുറ്റത്ത് നിർത്തിയിട്ട ബൈക്ക് പറമ്പിലേക്ക് എത്തിച്ചാണ് തീയിട്ടത്. സമീപ പ്രദേശത്ത് വീടുകൾ ഇല്ലാത്തതിനാൽ ബൈക്ക് കത്തിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് കത്തിയ നിലയിൽ പ്രസന്നൻ ബൈക്ക് കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അനുകൂലിച്ച് അനുകൂലികൾ വെള്ളൂർ ഭാഗത്ത് പ്രകടനം നടന്നിരുന്നു. പ്രകടനത്തിന് നേതൃത്വം നൽകിയത് പ്രസന്നൻ ആയിരുന്നു. പ്രകടനത്തിൽ പങ്കെടുത്തതിന്‍റെ വിദ്വേഷത്തിൽ സി.പി.എം പ്രവർത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ അനുകൂലികൾ ആരോപിക്കുന്നത്. നേരത്തെ, സജീവ പാർട്ടി പ്രവർത്തകനായിരുന്ന പ്രസന്നൻ നിലവിൽ പാർട്ടി അനുഭാവിയാണ്.

സി.പി.എം പുറത്താക്കിയതിന് പിന്നാലെ ഇന്നലെ വൈകിട്ട് സി.പി.എം പ്രവർത്തകർ വി. കുഞ്ഞികൃഷ്ണന്‍റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. കുഞ്ഞികൃഷ്ണൻ വീട്ടിലില്ലാതിരുന്ന സമയത്തെത്തിയ പ്രവർത്തകർ വീടിനു മുന്നിൽ നിന്ന് മുദ്യാവാക്യവും പരസ്യ പ്രതിഷേധവുമാണ് നടത്തിയത്.

പ​യ്യ​ന്നൂ​രി​ലെ സി.​പി.​എം നേ​താ​വും എം.​എ​ൽ.​എ​യു​മാ​യ ടി.​ഐ. മ​ധു​സൂ​ദ​ന​ന് എ​തി​രെ ധനരാജ് രക്തസാക്ഷി ഫണ്ട് തി​രി​മ​റി ആ​രോ​പ​ണ​മു​ന്ന​യി​ച്ച ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പാർട്ടി ഞാ​യ​റാ​ഴ്ച പു​റ​ത്താ​ക്കിയിരുന്നു. വി​വാ​ദം ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ ചേ​ർ​ന്ന സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ നേ​തൃ​ത്വം ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പുറത്താക്കാൻ തീ​രു​മാ​നിച്ച​ത്. 

ക​ടു​ത്ത അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നും ഒ​രി​ക്ക​ൽ അ​വ​സാ​നി​പ്പി​ച്ച വി​ഷ​യം വീ​ണ്ടും ച​ർ​ച്ച​യാ​ക്കി രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​തെ​ന്നും നേ​തൃ​ത്വം വി​ല​യി​രു​ത്തി. തി​ങ്ക​ളാ​ഴ്ച ന​ട​​ന്ന ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി. ചൊ​വ്വാ​ഴ്ച ചേ​രു​ന്ന പ​യ്യ​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഈ ​തീ​രു​മാ​നം റി​പ്പോ​ർ​ട്ട് ചെ​യ്യും.

വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വീ​ണ്ടും ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ജി​ല്ല നേ​തൃ​ത്വം പാ​ര്‍ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മാ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വി​ഷ​യം ക​ഴി​ഞ്ഞ ദി​വ​സം ച​ര്‍ച്ച ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ടി.​ഐ. മ​ധു​സൂ​ദ​ന​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തേ, കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തെ തുത്തു​ട​ര്‍ന്ന് ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ ത​രം​താ​ഴ്ത്ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും മ​ധു​സൂ​ദ​ന​നെ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ത​ന്നെ തി​രി​ച്ചെ​ടു​ത്തു. മാ​ത്ര​മ​ല്ല വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ധു​സൂ​ദ​ന​നെ പ​യ്യ​ന്നൂ​രി​ല്‍ മ​ത്സ​രി​പ്പി​ക്കാ​ന്‍ നേ​തൃ​ത​ല​ത്തി​ല്‍ ധാ​ര​ണ​യു​മാ​യി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. കു​ഞ്ഞി​കൃ​ഷ്ണ​നു പി​ന്നി​ൽ പ​യ്യ​ന്നൂ​രി​ലെ ത​ല​മു​തി​ര്‍ന്ന നേ​താ​ക്ക​ള്‍ കൂ​ടി​യു​ണ്ടെ​ന്ന സൂ​ച​ന​യും സി.​പി.​എം നേ​തൃ​ത്വ​ത്തി​നു​ണ്ട്.

Tags:    
News Summary - Bike of activist who demonstrated in support of P. Kunhikrishnan set on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.