''പാലത്തായി: പീഡകന്​ താരപദവി നേടിക്കൊടുക്കൽ പിണറായി പൊലീസിൻെറ അടുത്ത ടാസ്​ക്​''

കോഴിക്കോട്​: പാലത്തായി ബാലിക പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി നേതാവിന്​​ ക്ലീൻ ചിറ്റ്​ ന​ൽകാനുള്ള ​ക്രൈംബ്രാഞ്ച്​ നീക്കത്തിനെതിരെ പ്രതിഷേധം ശക്​തമാകുന്നു. വിവിധ രാഷ്​ട്രീയനേതാക്കളും സാമൂഹിക പ്രവർത്തകരും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച്​ രംഗത്തെത്തി. കേസിൽ പ്രതീക്ഷിച്ചത് പോലെ തന്നെ അതിൻെറ ആൻറി ​ൈ​ക്ലമാക്സിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന്​ സാമൂഹിക നിരീക്ഷകൻ ബഷീർ വള്ളിക്കുന്ന്​ ആരോപിച്ചു. ''ജാമ്യം തേടി പുറത്ത് വന്ന പ്രതിക്ക് താരപദവി നേടിക്കൊടുക്കുകയാണ് ഇനി പിണറായി സഖാവിൻെറ പൊലീസിൻെറ അടുത്ത ടാസ്ക്. അതിന് വേണ്ടിയാണ്​ ഇരയെ അപമാനിക്കുകയും കുറ്റം ഇരയുടെ തലയിൽ ചാർത്തുകയും​ ചെയ്യുന്നത്​''- ബഷീർ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

കണ്ണൂർ പാനൂരിൽ നാലാം ക്ലാസ്​ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചുവെന്നതാണ്​ കേസ്​. ബി.ജെ.പി തൃപ്പങ്ങോട്ടുർ പഞ്ചായത്ത് അധ്യക്ഷനും ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ അധ്യാപക പരിഷത്തിൻെറ ജില്ല നേതാവുമാണ്​ പ്രതിയായ കടവത്തൂർ കുനിയിൽ പത്മരാജൻ. നേ​ര​ത്തേ ലോ​ക്ക​ൽ പൊ​ലീ​സ് ചു​മ​ത്തി​യ പോ​ക്സോ വ​കു​പ്പ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ൽ ഒ​ഴി​വാ​ക്കി​യ​തോ​ടെ​​ പ്ര​തി​ക്ക്​ ജാ​മ്യം ല​ഭി​ച്ചിരുന്നു. തുടർന്ന്​ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ര​യു​ടെ മാ​താ​വും ആ​ക്ഷ​ൻ ക​മ്മി​റ്റി​യും ഹൈകോടതിയിൽ ഹ​ര​ജി ന​ൽ​കി​. കഴിഞ്ഞ ദിവസം ഇത്​ പ​രി​ഗ​ണി​ക്ക​വെ​ പ്ര​തി​ക്ക്​ അ​നു​കൂ​ല നി​ല​പാ​ടു​മാ​യാണ്​ പൊ​ലീ​സ് വീ​ണ്ടും രം​ഗ​ത്തു​വ​ന്ന​ത്. ജാ​മ്യം റ​ദ്ദാ​േ​ക്ക​ണ്ട​തി​ല്ലെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. കേ​സ് മൊ​ത്തം കെ​ട്ടി​ച്ച​മ​ച്ച​താ​ണ് എ​ന്ന നി​ല​പാ​ടാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്.

ബഷീർ വള്ളിക്കുന്ന്​ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പിൻെറ പൂർണ രൂപം:

പാലത്തായി ബാലിക പീഡന കേസ് പ്രതീക്ഷിച്ചത് പോലെ തന്നെ അതിൻെറ ആൻറി ​ൈ​ക്ലമാക്സിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്​. കേസന്വേഷണ ചുമതലയുള്ള ഐ.ജി ശ്രീജിത്ത് തന്നെ സംഘിനേതാവിനെ രക്ഷിച്ചെടുക്കാൻ ഒരു മൊബൈൽ സംഭാഷണ ഡ്രാമയുമായി വന്ന നാൾ മുതൽ ഈ കേസ് എങ്ങോട്ട് പോകുമെന്ന് വ്യക്തമായിരുന്നു. പീഡകൻ ജാമ്യം കിട്ടി പുറത്ത് വന്നു. അതായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻെറ ആദ്യടാസ്ക്.. ഇനി പിണറായി സഖാവി​ൻെറ പൊലീസിന്റെ അടുത്ത ടാസ്ക് പുറത്ത് വന്ന അയാൾക്ക് ഒരു താരപദവി നേടിക്കൊടുക്കയാണ്. അതിന് വേണ്ടത് ഇരയെ അപമാനിക്കുകയും കുറ്റം ഇരയുടെ തലയിൽ ചാർത്തുകയുമാണ്.

ആ ഡ്രാമയാണ് ഇപ്പോൾ നടക്കുന്നത്. പീഡിപ്പിക്കപ്പെട്ട പിഞ്ചുകുഞ്ഞ്​ കള്ളക്കഥകൾ പറയുകയാണെന്നും ഭാവനയിൽനിന്ന് കഥകൾ മെനയുകയാണെന്നും കോടതിയിൽ പറഞ്ഞിരിക്കുന്നത് പൊലീസാണ്. സംഘികൾ പ്രതിപ്പട്ടികയിൽ എത്തുന്ന ഏത് കേസും കേരളത്തിലെ പൊലീസ് കൈകാര്യം ചെയ്യുന്ന ഒരു രീതി പരിശോധിച്ചാൽ കൃത്യമായി മനസ്സിലാക്കാവുന്ന ഒരു കാര്യം യു.പിയിലെ യോഗി പൊലീസിൻെറ ഒരു തനിപ്പകർപ്പാണ് പിണറായിയുടെ പൊലീസും എന്നതാണ്. ഈ കേസും അതിൻെറ മറ്റൊരു ഉദാഹരണം മാത്രം.

ഇനി നടക്കാനുള്ളത് ഒരു പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച മനുഷ്യമൃഗം ഇരയായി മാറുന്നതും പീഡനം ഏറ്റുവാങ്ങിയ കുഞ്ഞ്​ പ്രതിയായി മാറുന്നതുമാണ്. ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് സംഘി പോലീസിന്റെ തിരക്കഥ പൂർത്തിയാക്കണം.. അതാണ് ഐ.ജിയുടെ അടുത്ത ടാസ്ക്.. അതിനായി കാത്തിരിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.