തിരുവനന്തപുരം: െമാറേട്ടാറിയം കാലാവധി കഴിയുന്നതോടെ ജപ്തിയുമായി മുന്നോട്ടുപോ കുമെന്ന് ബാങ്കുകൾ. െമാറേട്ടാറിയം ഡിസംബർ 31 വരെ നീട്ടണമെന്ന സർക്കാർ ആവശ്യം റിസർവ ് ബാങ്ക് നിരാകരിച്ചതിനുപിന്നാെല ജപ്തിക്ക് വിലക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥ ാനതല ബാേങ്കഴ്സ് സമിതി പത്രപരസ്യം നൽകി.
ചൊവ്വാഴ്ച െമാറേട്ടാറിയം വിഷയത് തിൽ ബാങ്കുകളുമായി മുഖ്യമന്ത്രി ചർച്ച നിശ്ചയിച്ചിരിക്കെയാണിത്. ബാങ്കുകളുടെ നിലപാ ട് ഇരട്ടത്താപ്പാണെന്ന് മന്ത്രിമാരായ ഡോ. തോമസ് െഎസക്കും വി.എസ്. സുനിൽകുമാറും കുറ്റപ്പെടുത്തി. പ്രളയസാഹചര്യത്തിൽ നടപ്പായ െമാറേട്ടാറിയം കാലാവധി ജൂലൈ 31ന് അവസാനിക്കും. ഏതെങ്കിലും ബാങ്ക് ജപ്തി മുതലായ റിക്കവറി നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കിൽ അതിന് റിസർവ് ബാങ്ക് അംഗീകാരവും സാധുതയുമുണ്ടെന്ന് ഉറപ്പാക്കാമെന്ന് ബാേങ്കഴ്സ് സമിതി വ്യക്തമാക്കുന്നു.
പ്രളയസാഹചര്യത്തിൽ 2018 ആഗസ്റ്റ് 20ന് ബാേങ്കഴ്സ് സമിതി തീരുമാനം എടുത്തിരുന്നു. അതിൽപറഞ്ഞ െമാറേട്ടാറിയം അടക്കം ആനുകൂല്യങ്ങൾക്കപ്പുറം അനുവദിക്കുന്നതിന് റിസർവ് ബാങ്കിെൻറ അനുമതിയില്ലാത്തതിനാൽ ബാങ്കുകൾക്ക് സാധ്യമല്ലെന്നും ബാേങ്കഴ്സ് സമിതി വ്യക്തമാക്കുന്നു. ജപ്തിനടപടികളോട് ഇടപാടുകാർ സഹകരിച്ച് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ സ്വീകരിച്ച്, നിഷ്ക്രിയ ആസ്തികളും കിട്ടാക്കടങ്ങളും തിരികെപ്പിടിക്കാൻ സഹായിക്കണം.
വായ്പ എടുത്ത ഒരു കുടുംബത്തിലെ രണ്ടുപേർ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ മാധ്യമപ്രവർത്തകരുടെയും ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നവരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും ഭാഗത്തുനിന്ന് വസ്തുതകൾ മനസ്സിലാക്കാതെ പ്രതികരണം ഉണ്ടായി. വായ്പ തിരിച്ചുപിടിക്കുന്നതിൽ നിയമാനുസൃതനടപടി മാത്രമാണ് ബാങ്കുകൾ കൈക്കൊള്ളുന്നത്. സർഫാസി നിയമമാണ് എല്ലാറ്റിനും കാരണമെന്ന നിലയിലെ പ്രചാരണം ശരിയല്ല. സർഫാസിനിയമം വരുംമുമ്പുതന്നെ ആസ്തികൾ തിരിെകപ്പിടിക്കാൻ നിയമമുണ്ടായിരുന്നു.
കാലതാമസം ഒഴിവാക്കുന്നുവെന്നെതാഴിച്ചാൽ സർഫാസിനിയമം വഴി മറ്റൊരു പ്രത്യേക അധികാരവും ബാങ്കുകൾക്ക് നൽകുന്നിെല്ലന്നും ബാേങ്കഴ്സ് സമിതി അവകാശപ്പെട്ടു. നിയമം പറഞ്ഞ് ബാങ്കുകൾ ജനങ്ങളെ പ്രയാസെപ്പടുത്തരുതെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പ്രതികരിച്ചു. മന്ത്രിസഭതീരുമാനം ബാങ്കുകൾക്ക് നഷ്ടമുണ്ടാക്കുന്നതല്ല.
റിസർവ് ബാങ്ക് യാന്ത്രികമായി പ്രവർത്തിക്കേണ്ടവരല്ല. ഇൗ മാസം തന്നെ റിസർവ് ബാങ്ക് ഗവർണറെകണ്ട് തീരുമാനമെടുക്കും. നിയമപരമായി നേരിടണമെങ്കിൽ അതുചെയ്യുെമന്നും മന്ത്രി പറഞ്ഞു. ജപ്തിനടപടികൾ തുടരുമെന്ന ബാങ്കുകളുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു. ബാങ്കുകളുമായി സർക്കാർ ചർച്ചനടത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.