തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച ആളാണ് ബെയ്ലിന്‍ ദാസ്: പ്രതിയെ രക്ഷിക്കാന്‍ ശ്രമമെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ സര്‍ക്കാരും പൊലീസും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച ആളാണ് പ്രതി ബെയ്ലിന്‍ ദാസ്. പ്രതിയെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുന്നവര്‍ക്കും ഭരണകക്ഷിയുമായി അടുത്ത ബന്ധമുണ്ട്. സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്.

എന്നാല്‍ പൊലീസും സര്‍ക്കാരും ഒരു നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കുന്നില്ല. എന്ത് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാലും പാര്‍ട്ടി ബന്ധുവാണെങ്കില്‍ രക്ഷപ്പെടുത്തുമെന്ന പതിവ് രീതിയാണ് ഈ വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇരക്കൊപ്പം നില്‍ക്കുന്നെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുകയെന്ന സി.പി.എമ്മിന്റെ സ്ഥിരം ശൈലി ഈ സംഭവത്തില്‍ അനുവദിക്കാനാകില്ല.

ആക്രമണത്തിന് ഇരയായ അഭിഭാഷകയുമായി സംസാരിച്ചു. അവര്‍ നടത്തുന്ന നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു.ഡി.എഫും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Bailin Das is a person who contested as a CPM candidate in the local elections: V.D. Satheesan says that an attempt was made to save the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.