വാവര് സ്വാമിയെ അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണൻ; ‘പതിനെട്ടാം പടിക്കു താഴെയൊരു ചങ്ങായി ഇരിപ്പുണ്ട്...’

കൽപറ്റ: മുനമ്പം വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെടുത്തി വാവര് സ്വാമിയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. വാവര് ശബരിമല വഖഫിന്‍റേതാകുമെന്ന് പറഞ്ഞ് വരുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. വയനാട് കമ്പളക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്‍റെ അധിക്ഷേപം.

പതിനെട്ട് പടിയുടെ മുകളിൽ അയ്യപ്പൻ ഇരിക്കുന്നു. പടിക്കു താഴെ വേറൊരു ചങ്ങായി ഇരിപ്പുണ്ട്, വാവര്. ഈ വാവര് ഞാനിത് വഖഫിന് കൊടുത്തു എന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്‍റേതാകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും.. -ഗോപാലകൃഷ്ണൻ പറഞ്ഞു.

തുടർന്ന് വേളാങ്കണ്ണി മാതാവിനെയും ചേർത്ത് ഇതേ തരത്തിൽ ഗോപാലകൃഷ്ണൻ പ്രസംഗിച്ചു. സുരേഷ് ഗോപി പ്രസംഗിക്കുന്നതിന് മുമ്പായിരുന്നു ഗോപാലകൃഷ്ണന്‍റെ പ്രസംഗം.

Tags:    
News Summary - B Gopalakrishnan insulting Vavar Swami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.