അയ്യപ്പസംഗമം: വിട്ടുവീഴ്ചക്കില്ലെന്ന്​ ഇവന്‍റ്​ കമ്പനി, സ്​പോൺസർമാരെ​ കിട്ടാതെ ദേവസ്വം ബോർഡ്

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് ചെ​ല​വാ​യ തു​ക മു​ഴു​വ​ൻ ല​ഭി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച്​ ഇ​വ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്പ​നി, സ്​​പോ​ൺ​സ​ർ​ഷി​പ്പ്​ കി​ട്ടാ​തെ വ​ല​ഞ്ഞ്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും.

എ​ങ്ങ​നെ​യെ​ങ്കി​ലും വി​വാ​ദ​ത്തി​ൽ നി​ന്ന് ത​ല​യൂ​രാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും കൂ​ടു​ത​ൽ കു​രു​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡ്. സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ 55 ല​ക്ഷം രൂ​പ കൂ​ടി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി​ക്ക് കീ​ഴി​ലെ ഇ​വ​ന്‍റ്​ ​​മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്പ​നി​യാ​യ ഐ.​ഐ.​ഐ.​സി​ക്ക്​ ദേ​വ​സ്വം ബോ​ർ​ഡ് ന​ൽ​കി.

ബാ​ക്കി​യു​ള​ള 1.06 കോ​ടി സ്പോ​ൺ​സ​ർ​മാ​രെ കി​ട്ടി​യാ​ൽ മാ​ത്രം കൈ​മാ​റാ​നാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് 7.11 കോ​ടി രൂ​പ ചെ​ല​വാ​യെ​ന്നും ആ ​തു​ക ല​ഭി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ്​ ​ഐ.​ഐ.​ഐ.​സി. എ​ന്നാ​ൽ 4.75 കോ​ടി രൂ​പ​യാ​ണ്​ പ​രി​പാ​ടി​ക്ക്​ ചെ​ല​വാ​യ​തെ​ന്നും ആ ​തു​ക ന​ൽ​കാ​മെ​ന്നു​മാ​ണ്​ ബോ​ർ​ഡ്​ ക​മ്പ​നി​ക്ക്​ ന​ൽ​കി​യ ഉ​റ​പ്പ്. അ​തി​ൽ 3.69 കോ​ടി രൂ​പ​യാ​ണ്​ ന​ൽ​കി​യ​ത്.

അ​തി​ന് പു​റ​മേ​യാ​ണ് 55 ല​ക്ഷം കൂ​ടി ക​ഴി​ഞ്ഞ ദി​വ​സം കൈ​മാ​റി​യ​ത്. എ​ന്നാ​ൽ ഇ​നി​യും ബോ​ർ​ഡ്​ വാ​ഗ്ദാ​നം ചെ​യ്ത 1.06 കോ​ടി രൂ​പ കൊ​ടു​ക്കാ​നു​ണ്ട്. എ​ന്നാ​ൽ ഈ ​തു​ക എ​വി​ടെ നി​ന്ന്​ ക​ണ്ടെ​ത്തു​മെ​ന്ന​താ​ണ്​ ദേ​വ​സ്വം ബോ​ർ​ഡി​ന്​ മു​ന്നി​ലെ വെ​ല്ലു​വി​ളി. വ​ൻ​തു​ക ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യ സ്പോ​ൺ​സ​ർ​മാ​രെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​താ​ണ് ബോ​ർ​ഡി​ന് ത​ല​വേ​ദ​ന​യാ​യ​ത്.

സ്പോ​ൺ​സ​ർ​ഷി​പ് വ​ക​യി​ൽ 3.85 കോ​ടി​യാ​ണ്​ ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​ന്‍റ്​ മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​ക്ക് ന​ൽ​കാ​നു​ള​ള​തും താ​മ​സ​ച്ചെ​ല​വു​മ​ട​ക്കം ബോ​ർ​ഡ് ക​ണ​ക്കാ​ക്കി​യ 4.99 കോ​ടി​യി​ലെ​ത്താ​ൻ ഇ​നി​യും സ്പോ​ൺ​സ​ർ​മാ​രെ ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്​.

നി​ര​വ​ധി പേ​ർ​ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും, സം​ഗ​മ​ത്തി​ന്​ രാ​ഷ്ട്രീ​യ മു​ഖം ന​ൽ​കി​യ​തും സ്വ​ർ​ണ​ക്കൊ​ള്ള വി​വാ​ദ​വു​മെ​ല്ലാം സ്​​പോ​ൺ​സ​ർ​മാ​രെ പി​ന്നോ​ട്ടു​വ​ലി​ച്ചു.

അ​ദാ​നി മാ​ത്ര​മാ​ണ്​ വാ​ഗ്ദാ​നം ചെ​യ്ത തു​ക പി​ന്നീ​ട്​ ന​ൽ​കി​യ​ത്. കെ. ​ജ​യ​കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യ​തി​നെ തു​ട​ർ​ന്ന്​ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ന് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​തും​ വി​ജ​യം ക​ണ്ടി​ല്ല. 

Tags:    
News Summary - Ayyappa Sangam: Devaswom Board fails to get sponsors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.