ക്ഷേമക്കാർഡ്​ V/S കുറ്റപത്രം; തെരഞ്ഞെടുപ്പ് ചൂട്​ ഹൈവോൾട്ടേജിൽ

തി​രു​വ​ന​ന്ത​പു​രം: ത​ർ​ക്ക​ങ്ങ​ളി​ലും വി​ട്ടു​വീ​ഴ്ച​ക​ളി​ലും ഇ​ള​കി​മ​റി​ഞ്ഞ സീ​റ്റു​വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ന്ന​തി​ന്​ പി​ന്നാ​ലെ അ​ധി​കാ​ര​ത്തി​നാ​യു​ള്ള ത​ന്ത്ര​ങ്ങ​ളും പ​ട​യൊ​രു​ക്ക​ങ്ങ​ളു​മാ​യി ​സം​സ്ഥാ​ന രാ​ഷ്ട്രീ​യം ചൂ​ടു​പി​ടി​ക്കു​ന്നു. കോ​ട്ട​ക​ൾ കാ​ക്കാ​നും എ​തി​ർ​ചേ​രി​യി​ൽ ക​ട​ന്നു​ക​യ​റാ​നും രാ​ഷ്ട്രീ​യാ​യു​ധ​ങ്ങ​ൾ മൂ​ർ​ച്ച​കൂ​ട്ടു​ക​യാ​ണ്​ മു​ന്ന​ണി​ക​ൾ. സ​സ്പെ​ൻ​സ് നി​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​കൂ​ടി പു​റ​ത്തു​വ​രു​ന്ന​തോ​ടെ കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ന്‍റെ പാ​ര​മ്യ​ത​യി​ലേ​ക്ക്​ ചു​വ​ടു​മാ​റും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നാ​യ​ക​ത്വ​ത്തി​ൽ ക്ഷേ​മ​വും വി​ക​സ​ന​വും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​വി​ത​ര​ണ​വു​മ​ട​ക്കം പി​ടി​വ​ള്ളി​യാ​ക്കി​യാ​ണ്​ മൂ​ന്നാം ഇ​ട​തു​സ​ർ​ക്കാ​റി​ന് എ​ൽ.​ഡി.​എ​ഫ്​ കോ​പ്പു​കൂ​ട്ട​ൽ. മ​റു​ഭാ​ഗ​ത്ത്, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യും സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യും ആ​രോ​ഗ്യ​മേ​ഖ​ല​യി​​ലെ ഗു​രു​ത​രാ​വ​സ്ഥ​യു​മ​ട​ക്കം സ​ർ​ക്കാ​റി​നെ​തി​രെ കു​റ്റ​പ​ത്ര​വു​മാ​യി അ​ധി​കാ​രം തി​രി​കെ​പി​ടി​ക്കാ​നാ​ണ്​ യു.​ഡി.​എ​ഫ്​ നീ​ക്ക​ങ്ങ​ൾ.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ യു.​ഡി.​എ​ഫി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളും ബി.​ജെ.​പി​യു​ടെ വോ​ട്ടു​വി​ഹി​ത​വും സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ളും അ​ന്തി​മ​ഫ​ലം നി​ശ്ച​യി​ക്കു​മെ​ന്ന​തി​നാ​ൽ ത​ല​നാ​രി​ഴ കീ​റി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ്​ മു​ന്ന​ണി​ക​ൾ. 2021ൽ ​ഇ​ട​തു​മു​ന്ന​ണി കൈ​വ​രി​ച്ച ച​രി​ത്ര​പ​ര​മാ​യ ഭ​ര​ണ​ത്തു​ട​ർ​ച്ച കേ​ര​ള​ത്തി​ൽ നി​ല​നി​ന്ന മു​ന്ന​ണി​ക​ളു​ടെ മാ​റി​മാ​റി​യു​ള്ള ഭ​ര​ണ​രീ​തി​ക്ക് അ​ന്ത്യം കു​റി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ൽ​പം​കൂ​ടി യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ നീ​ക്ക​ങ്ങ​ൾ. സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കാ​ൻ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യി വി​ക​സ​ന​മു​ന്നേ​റ്റ ജാ​ഥ​ക​ൾ മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​യാ​റെ​ടു​പ്പു​ക​ളു​ടെ തു​ട​ക്ക​മാ​യി​രു​ന്നു. ഡി.​എ ഗ​ഡു​ക്ക​ൾ പൂ​ർ​ണ​മാ​യി അ​നു​വ​ദി​ച്ച​തും ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​തും അ​ഷ്വേ​ർ​ഡ്​ പെ​ൻ​ഷ​നി​ലെ തീ​രു​മാ​ന​വു​മ​ട​ക്കം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ക​യി​ലെ​ടു​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണെ​ങ്കി​ൽ കോ​ശി ക​മീ​ഷ​ൻ റി​​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​തും പി.​എ​സ്.​സി പ്രാ​യം ഉ​യ​ർ​ത്തി​യ​തും കൃ​ത്യ​മാ​യ വോ​ട്ടു​നീ​ക്കം ത​ന്നെ​യാ​ണ്.

അ​തേ​സ​മ​യം, 10 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന​ത് യു.​ഡി.​എ​ഫി​നെ സം​ബ​ന്ധി​ച്ച്​ നി​ല​നി​ൽ​പി​ന്റെ പ്ര​ശ്ന​മാ​ണ്. അ​തി​നാ​ൽ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​നാ​ണ് മു​ന്ന​ണി തു​നി​ഞ്ഞി​റ​ങ്ങു​ന്ന​ത്. തൃ​ക്കാ​ക്ക​ര മു​ത​ൽ ത​ദ്ദേ​ശ​തെ​​ര​ഞ്ഞെ​ടു​പ്പി​ലെ​വ​രെ മി​ന്നും വി​ജ​യം യു.​ഡി.​എ​ഫ്​ ക്യാ​മ്പി​ന്​ വ​ലി​യ ആ​ത്​​മ​വി​ശ്വാ​സ​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘പു​തു​യു​ഗ യാ​ത്ര’ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള യു.​ഡി.​എ​ഫി​ന്റെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ്. സ​ർ​ക്കാ​റി​ന്റെ അ​ഴി​മ​തി​ക​ൾ തു​റ​ന്നു​കാ​ട്ടു​ന്ന​തി​ലൂ​ടെ മ​ധ്യ​വ​ർ​ഗ വോ​ട്ട​ർ​മാ​രെ​യും യു​വാ​ക്ക​ളെ​യും സ്വാ​ധീ​നി​ക്കാ​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ. ശ​ബ​രി​മ​ല മു​ൻ​നി​ർ​ത്തി ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ളി​ലും സ​മീ​പ​കാ​ല സി.​പി.​എം നി​ല​പാ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ലും സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​നും കോ​ൺ​ഗ്ര​സ്​ ശ്ര​മി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ പി​ടി​ച്ചെ​ടു​ത്ത​തും തൃ​ശൂ​ർ ലോ​ക്സ​ഭ സീ​റ്റി​ലെ വി​ജ​യ​വും സൃ​ഷ്​​ടി​ച്ച ആ​ത്​​മ വി​ശ്വാ​സ​ത്തി​ലാ​ണ്​ എ​ൻ.​ഡി.​എ.

Tags:    
News Summary - Assembly polls nearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.