ആര്യ രാജേന്ദ്രനെ ഇനിയും മികച്ച സ്ഥാനങ്ങളിൽ കാണാനാകും -ശിവൻകുട്ടി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെ ഇനിയും മികച്ച സ്ഥാനങ്ങളിൽ കാണാൻ കഴിയുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി. ആര്യക്ക്​ കോ‍ര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നൽകാത്തത്​ സംബന്ധിച്ച ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ലല്ലോയെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷനിൽ ഉള്ളൂർ വാർഡിൽ സി.പി.എമ്മിന്റെ വിമത സ്ഥാനാർഥിയെ സംബന്ധിച്ച ചോദ്യത്തിന് വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപശബ്ദം ഉണ്ടാകുമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 വാർഡുകളിലേക്ക്​ അത്ര സ്ഥാനാർഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ വിമതരാകും. എന്നാൽ ബി.ജെ.പിയിൽ ഉള്ളത് പോലുള്ള കെടുതിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Tags:    
News Summary - Arya Rajendran can still be seen in better positions -V Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.