നി​യമനങ്ങൾക്ക്​ സുതാര്യ​ത വേണം; ഇടതുമുന്നണിയിൽ ആവശ്യവുമായി സി.പി.ഐ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ​ക്ക്​ സു​താ​ര്യ​ത വേ​ണ​മെ​ന്ന്​ ഇ​ട​ത്​ മു​ന്ന​ണി​യി​ൽ ആ​വ​ശ്യം. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സി.​പി.​ഐ ആ​ണ്​ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. യു​വാ​ക്ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത്​ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.

ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ എം​പ്ലോ​യ്​​മെ​ന്‍റ്​ എ​ക്സ്​​​ചേ​ഞ്ച്​ വ​ഴി​യാ​ക്ക​ണം. സ്ഥി​ര​നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി വ​ഴി മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും സി.​പി.​ഐ ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന ന​യ​രേ​ഖ ച​ർ​ച്ച ചെ​യ്യാ​നാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്. സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​ന​മാ​ണ്​ വി​ക​സ​ന​രേ​ഖ അം​ഗീ​ക​രി​ച്ച​ത്. ഇ​ത്​ മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത്​ സ​മ​ഗ്ര​മാ​ക്കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു.

വി​ക​സ​ന ന​യ​രേ​ഖ​യു​ടെ ഭാ​ഗ​മാ​യി നിർദേശം​ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന്​ ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ മ​റു​പ​ടി ന​ൽ​കി. ക​ർ​ഷ​ക​ർ​ക്ക്​ പ​ട്ട​യ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​ലാ​മാ​ല​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ​കർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം വേ​ണ​മെ​ന്ന അ​ഭി​പ്രാ​യം പൊ​തു​വെ ഉ​യ​ർ​ന്നു. വ​ന്യ​മൃ​ഗ ശ​ല്യത്തിന് പ​രി​ഹാ​രം വേ​ണം. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ൽ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ല. ക​ൽ​പി​ത-​സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ആ​രം​ഭി​ക്കു​ന്നത് സൂ​ക്ഷി​ച്ച്​ മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി. ന​യ​രേ​ഖ​യി​ൽ വീ​ണ്ടും ച​ർ​ച്ച ന​ട​ക്കും. ഇ​തി​ന്​ ന​വം​ബ​ർ അ​വ​സാ​നം വീ​ണ്ടും യോ​ഗം ചേ​രാ​നും ധാ​ര​ണ​യാ​യി.

Tags:    
News Summary - Appointments should be transparent; CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.