അനുപമയുടെ പിതാവ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രൻ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീ.സെഷൻസ് കോടതി വ്യാഴാഴ്ച അപേക്ഷ പരിഗണിക്കും. അനുപമയുടെ മാതാവ്​ ഉൾപ്പെടെ അഞ്ച്​ പ്രതികൾക്ക് കോടതി കഴിഞ്ഞദിവസം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

അനുപമയുടെ മാതാവ്, സഹോദരി, സഹോദരീഭർത്താവ്​, പിതാവി​െൻറ രണ്ട്​ സുഹൃത്തുക്കൾ എന്നിവർക്കാണ്​ ജാമ്യം അനുവദിച്ചത്​. അന്ന്​ ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നില്ല. പ്രതികളിൽനിന്ന്​ വിവരങ്ങൾ ശേഖരിക്കേണ്ട ആവശ്യമില്ലെന്നും ആരും ഒളിവിലല്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് അഞ്ചുപ്രതികൾക്കും കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

മുൻ‌കൂർ ജാമ്യം പാടില്ലെന്നായിരുന്നു പൊലീസ്​ നിലപാട്​. കേസ് ഡയറി ഉൾപ്പെടെ രേഖകൾ വിളിച്ചുവരുത്തിയ ശേഷമാണ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

Tags:    
News Summary - Anupama's father has applied for anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.