തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന്‍ കൊല്ലപ്പെട്ടു. പുല്ലേർക്കാട്ട് മോഹനന്‍(65) ആണ് പുലർച്ചെയുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സമീപത്ത് ആന ഇറങ്ങിയപ്പോൾ മുന്നിൽ ചെന്ന് പെടുകയായിരുന്നു മോഹനന്‍. ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വനമേഖലയോടുചേർന്നായിരുന്നു മോഹനന്‍റെ വീട്. പുലർച്ചെ ആനയുടെ ശബ്ദം കേട്ടാണ് അദ്ദേഹം ടോർച്ചുമായി പുറത്തിറങ്ങിയത്. വന്യജീവി ആക്രമണം രൂക്ഷമാണ് അതിരപ്പിള്ളി മേഖലയിൽ. പ്രത്യേകിച്ച് കാട്ടാന ശല്യം നിരന്തരമുണ്ടാവാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.