സജി ചെറിയാനെ വെല്ലുവിളിക്കാനില്ല; മോശമായ റോഡ് നന്നാക്കണമെന്ന് എ.എം. ആരിഫ്

കൊച്ചി: മന്ത്രി സജി ചെറിയാ​െൻറ അഭിപ്രായം തെറ്റാണെന്ന് പറയാനോ വെല്ലുവിളിക്കാനോ താനില്ലെന്ന് എ.എം. ആരിഫ് എം.പി. മോശമായി കിടക്കുന്ന റോഡ് നന്നാക്കണമെന്നതാണ് ത​െൻറ ആവശ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാൻ പറഞ്ഞത് അദ്ദേഹത്തിെൻറ അഭിപ്രായമാണ്​. മോശം റോഡിന് പരിഹാരം കാണണമെന്ന ഉദ്ദേശ്യത്തിലാണ് പരാതി കൊടുത്തത്​. അതിനെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് ഇ​േൻറണൽ വിജിലൻസ് അന്വേഷിച്ചെന്ന കാര്യം താൻ അറിഞ്ഞിട്ടില്ല. അവർ ചില സാങ്കേതിക കാരണങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. അത് തനിക്ക് കിട്ടിയിരുന്നെങ്കിൽ അതുംകൂടെ ചേർത്ത് പുതിയ പരാതി കൊടുക്കാമായിരുന്നു. എന്നാൽ, അത് അന്നും പിന്നീടും ലഭ്യമായില്ല. അതിനാലാണ് പുതിയ പരാതി നൽകിയത്.

ഇത് പാർട്ടിയിൽ അറിയിക്കേണ്ട വിഷയമായി തനിക്ക് തോന്നിയിട്ടില്ലെന്നും മന്ത്രിയെയോ മന്ത്രിസഭയെയോ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺട്രാക്ടർമാരെയും എൻജിനീയർമാരെയും ബാധിക്കുന്ന കാര്യമാണിത്. ഒരു വകുപ്പ് ചെയ്ത പ്രവൃത്തിയിൽ പിഴവുണ്ടെന്ന് പരാതിപ്പെടാൻ ജനപ്രതിനിധിക്ക് അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. ത​െൻറ ഭാഗത്ത് തെറ്റ് സംഭവിച്ചെങ്കിൽ പരിശോധിക്കാൻ പാർട്ടിക്ക് അധികാരമുണ്ട്​. മുൻ പൊതുമരാമത്ത് മന്ത്രി​െക്കതിരായ നീക്കമായാണോ പാർട്ടി കാണുന്നതെന്ന ചോദ്യത്തിന് ഒരിക്കലുമല്ലെന്നും അത്തരത്തിലൊരു കാര്യവും തന്നോട് പാർട്ടിയിലെ ആരും വിളിച്ചുപറഞ്ഞിട്ടില്ലെന്നും ആരിഫ് മറുപടി നൽകി.

സത്യസന്ധനായ അന്നത്തെ പൊതുമരാമത്ത് മന്ത്രിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുണ്ടായതായി തനിക്ക് അറിയില്ല. ഇത് ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടർമാരുടെയും അനാസ്ഥയാണ്. അവർ മറുപടിയായി പറഞ്ഞ സാങ്കേതിക കാരണങ്ങൾ തനിക്ക് മനസ്സിലായിട്ടില്ല. മീഡിയനിൽ കെട്ടിക്കിടക്കുന്ന വെള്ളം ഇറങ്ങിവന്നതാണ് കുഴി രൂപപ്പെടാൻ കാരണമെന്നാണ് അവരുടെ വിശദീകരണം. അതുതന്നെയാണോ കാരണമെന്ന് പരിശോധിച്ച് പരിഹാരമുണ്ടാക്കണമെന്നും ആരിഫ് ആവശ്യപ്പെട്ടു. പരാതി നൽകുന്ന കാര്യം പാർട്ടി ജില്ല സെക്ര​േട്ടറിയറ്റുമായി ചർച്ച ചെയ്തിട്ടില്ല. എന്നാൽ, സെക്രട്ടറിയോട് വിഷയം അവതരിപ്പിക്കുകയും പരാതി കൊടുക്കുകയാണെന്ന് പറയുകയും ചെയ്തിരുന്നു. അദ്ദേഹം തടസ്സമൊന്നും പറഞ്ഞില്ലെന്നും ആരിഫ് വ്യക്തമാക്കി.

Tags:    
News Summary - AM Arif React to Minister Saji Cherian Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.