ബ്രഹ്മപുരം തീപിടിത്തം: സാംസ്കാരിക നേതാക്കളുടെ നിശബ്​ദത വിശ്വാസ്യതയെ ബാധിച്ചു -ആന്‍റണി

തിരുവനന്തപുരം: കൊച്ചി നഗരം 13 ദിവസം ഗ്യാസ്​ ചേംബറിലായിരുന്നപ്പോൾ പുലർത്തിയ നിശബ്​ദത സംസ്ഥാനത്തെ brahmapuram fire വിശ്വാസ്യതക്ക്​ കോട്ടമുണ്ടാക്കിയെന്ന്​ എ.കെ. ആന്‍റണി. തലേക്കുന്നില്‍ ബഷീറിന്‍റെ സ്മരണാർഥം ആരംഭിച്ച കള്‍ചറല്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിന്​ മുമ്പും ശേഷവും നമ്മുടെ നാട്​ പ്രതികരണശേഷിയുള്ള സാംസ്കാരികനായകരുടെ നാടായിരുന്നു. ഇപ്പോൾ അതിന്​ മാറ്റം വന്നിരിക്കുന്നു. എവിടെയോവെച്ച്​ സാംസ്കാരിക നായകരുടെ പ്രതികരണശേഷി നഷ്ടമായി. 13 ദിവസം കൊച്ചി നഗരം ഗ്യാസ്​ ചേംബറിലായിട്ടും ടി. പത്മനാഭനെപ്പോലെ ചുരുക്കം ചിലരൊഴികെ കലാ, സാംസ്കാരിക രംഗത്തുള്ളവരും ഏതിനും സംയുക്ത പ്രസ്താവന ഇറക്കുന്നവരും പൂർണ നിശബ്​ദരായിരുന്നു. ഹൈകോടതിയുടെ ഇടപെടലിന്​ ശേഷമാണ്​ കുറച്ചുപേർ പ്രതികരിക്കാൻ തയാറായത്​. കേരളത്തിലെ സാംസ്കാരിക നായകരുടെ പ്രതികരണശേഷി എവിടെപ്പോയെന്നും ആന്‍റണി ചോദിച്ചു.

പാലോട്​ രവി അധ്യക്ഷത വഹിച്ചു. ലോഗോ ​പ്രകാശനം പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും അംഗത്വ വിതരണേദ്​ഘാടനം രമേശ്​ ചെന്നിത്തലയും നിർവഹിച്ചു. ഡോ. ജോർജ്​ ഓണക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. എം.എം. ഹസൻ, എൻ. ശക്​തൻ, ജി.എസ്.​ ബാബു, പീതാംബരക്കുറുപ്പ്​ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - ak antony criticism on brahmapuram fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.